സ്ത്രീ ശാക്തീകരണത്തിനു മുന്‍പേ കേരളാ കോണ്‍ഗ്രസിന്റെ ആത്മാവില്‍ സ്ത്രീകളുടെ ഉന്നമനമുണ്ടായിരുന്നു കെ.എം.മാണി

കോട്ടയം: സ്ത്രീ ശാക്തീകരണത്തിനു മുന്‍പേ കേരളാ കോണ്‍ഗ്രസിന്റെ ആത്മാവില്‍ സ്ത്രീകളുടെ ഉന്നമനമുണ്ടായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. കേരളാ വനിതാ കോണ്‍ഗ്രസ് (എം) ന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാ – സംസ്ഥാന കമ്മിറ്റിയുടെ സംയുക്തസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.

1966 ആഗസ്റ്റ് 21ന് കേരളാ കോണ്‍ഗ്രസിന് രൂപം നല്‍കുമ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ ആത്മാവില്‍ നിറഞ്ഞുനിന്ന വികാരം സ്ത്രീകളുടെ ഉന്നമനവും വളര്‍ച്ചയും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ മുന്നേറ്റവുമായിരുന്നു. അന്നുമുതല്‍ ഇന്നുവരെ വനിതാ കോണ്‍ഗ്രസ് ഈ ലക്ഷ്യവും ചിന്താഗതിയുമായി അഭംഗുരം മുന്നേറിക്കൊണ്ടിരിക്കു യാണ്. ഇന്ത്യയില്‍തന്നെ ഭരണരംഗത്തും സാമൂഹ്യരംഗത്തും സാംസ്‌കാരിക രംഗത്തും വളങ്ങഉന്ന അനവധി മഹിളാരത്നങ്ങളുണ്ട്. 
സ്ത്രീശാക്തീകരണത്തോടെ കേരളാ കോണ്‍ഗ്രസിലെ സ്ത്രീകള്‍ അജയ്യ ശക്തികളായി മാറിയെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ പ്രൊഫ. ഷീലാ സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം.എല്‍.എ, തോമസ് ചാഴികാ ടന്‍, ജോസഫ് ചാമക്കാല, വിജി എം. തോമസ്, ഷീലാ തോമസ്, മേരി സെബാസ്റ്റ്യന്‍, ശാന്തമ്മ വര്‍ഗ്ഗീസ്, ജിജി തമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡെയ്സ്മ്മ ജെയിംസ് വനിതാ സന്ദേശം നല്‍കി.