മുണ്ടക്കയം:മുപ്പത്തിയൊന്നാംമൈല്‍ മസ്ജിദ് ഇമാം അമീന്‍ മൗലവി(33) ആണ് രോഗബാധിതനായി തിരുവനന്തപുരം റീജണല്‍കാന്‍സര്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്നത്.റമദാന്‍ രണ്ടാംദിവസം തറാവീഹ് നമസ്‌കാരത്തിന് ഇടയില്‍ നടുവുവേദന യുണ്ടായതിനെ തുടര്‍ന്നു നടത്തിയ ചികില്‍സയിലാണ് അമീന്‍മൗലവിക്ക് രക്തത്തിലും മ ജ്ജയിലും കാന്‍സര്‍ ബാധിച്ചതായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍ മാര്‍ കണ്ടെത്തിയത്. തുടര്‍ന്നു തിരുവനന്തപുരം ആര്‍.സി.സി.യിലേക്കു ചികില്‍സ മാറ്റു കയായിരുന്നു. അവിടത്തെ പരിശോധനയില്‍ മജ്ജമാറ്റിവക്കലല്ലാതെ മറ്റു പരിഹാരമൊ ന്നുമില്ലന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ അമീന്‍ മൗലവിയും കുടുംബവും എ ന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് .

ഇരുപത്തിയഞ്ചു മുതല്‍ മുപ്പതു ലക്ഷം രൂപവരെ ചെലവാകുമെന്നാണ് പ്രാഥമീക കണ ക്കുകൂട്ടല്‍.ഭര്യയും ആറുവയസ്സില്‍ മാത്രം താഴെയുളള മൂന്നു മക്കളും പ്രായധിക്യരായ മാതാപിതാക്കളും ദൈനം ദിന ജീവിതം നടത്തിവന്നിരുന്നത് മൗലവിയ്ക്ക് ലഭിക്കുന്നു തുശ്ചമായ ശമ്പളത്തില്‍ നിന്നാണ് . വണ്ടിപെരിയാര്‍ ,വളളക്കടവ് സ്വദേശിയാണ് ഇദ്ദേഹം .ചെറിയ ഒരുവീട്ടില്‍ താമസിക്കുന്ന കുടുംബത്തിനു മറ്റുവരുമാനമാര്‍ഗ്ഗങ്ങള്‍ ഒന്നു തന്നെയില്ല. ചികില്‍സക്കു ലക്ഷങ്ങള്‍ വേണമെന്ന അറിയിപ്പുലഭിച്ചതോടെ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുന്നതിനിടയിലാണ് മുണ്ടക്കയം മുസ്‌ലിം ജമാഅത്ത് അമീന്‍ മൗലവി ചികില്‍്‌സ സഹായ സമിതി രൂപികരിച്ചു പണസമാഹരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട.് ഇതിനായി പി.കെ.സുബൈര്‍മൗലവി ചെയര്‍മാനും ,സി.കെ.അബു ഉബൈദത്ത് ജനറല്‍ കണ്‍വീനറുമായി ജമാഅത്ത് പ്രസിഡന്റ് പി.കെ.നാസ്സര്‍, സെക്രട്ടറി പി.എസ്.ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മററി രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പണസമാഹരണത്തിനായി മീനിച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോഓപ്പറേറ്റിവ് ബാങ്ക്് മുണ്ടക്കയം മെയിന്‍ ശാഖയില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. നമ്പര്‍ 8370062000008636.ഐ.എഫ്.എസ്.സിഎഫ്.ഡി.ആര്‍..എല്‍.01എം.ഇ.യു.സി.ബി.(IFSCCODE…FDRL01MEUCB)
മറ്റുളളവരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബം..
ഫോണ്‍ 9447365756(ജനറല്‍ കണ്‍വീനര്‍)