മുണ്ടക്കയo:വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശം,പതിനൊന്ന് വീടുകൾക്ക് കേടുപാട് ഏക്കറുകണക്കിന് കൃഷിയിടവും കിലോ മീറ്ററുകളോളം റോ ഡും തകർന്നു. മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് വല്യന്ത, പെരുവന്താ നം പഞ്ചായത്തിലെ മതമ്പ, കൊക്കയാർ പഞ്ചായത്തിലെ മേലോരം അഴങ്ങാട് എന്നി വിടങ്ങളിൽ ആണ് ഉരുൾപൊട്ടിയത്.പതിനൊന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവി ച്ചിട്ടുണ്ട്.

കൂറ്റൻ പാറക്കല്ലുകൾ വീണാണ് വീടുകൾക്ക് നാശനഷ്ടമുണ്ടായിരിക്കുന്നത് . ഇവിടങ്ങ ളിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഒലിച്ചുപോയി ഒപ്പം കിലോമീറ്ററുകളോളം റോഡും.വാഗമൺ ഇളംകാട് റോഡിൽ ഉരുൾ പൊട്ടി ഗതാഗതം താറുമാറായി.ശക്ത മായി തുടരുന്ന മഴയിൽ പലയിടങ്ങളും ഇപ്പോഴും ഉരുൾപൊട്ടൽ മണ്ണിടീച്ചൽ ഭീഷണി നിലനിൽക്കുന്നുണ്ട്.ബുധനാഴ്ച്ച വെളുപ്പിന് 12.30 ഓടെയാണ് ആദ്യ ഉരുൾ പൊട്ടലു ണ്ടായത്.തുടർന്ന് വിവിധ ഇടങ്ങളിലായി ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. ഒപ്പം വൈദ്യതി, ടെലിഫോൺ ബന്ധവും മിക്കയിടങ്ങളിലും താറുമാറായി.കോട്ടയം കുമളി റൂട്ടിൽ പെരുവന്താനത്തിനും കുട്ടിക്കാനത്തിനും ഇടക്ക് രണ്ടിടത്ത് മണ്ണിടിച്ചിൽ ഉണ്ടായതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തോരാമഴയിൽ ദുരിത മനുഭവിക്കുന്നവർക്കായിപെരുവന്താനം പഞ്ചായത്ത് തെക്കേമലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.