ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ പോലീസ് നടപടിയി ൽ പ്രതിക്ഷേധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച നാമജപയാത്രയുടെ ഭാഗമാ യി എരുമേലിയിലും നാമജപയാത്ര നടന്നു.സ്ത്രികളടക്കമുള്ള വിശ്വാസികൾ നാമജപ യാത്രയിൽ പങ്കെടുത്തു.എരുമേലിയിൽ രാവിലെ പത്തരയോടെയാണ് സംഘപരിവാ ർ സംഘടനകൾ നേതൃത്വം നൽകുന്ന ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നാ മജപയാത്ര ആരംഭിച്ചത്.

വലിയമ്പലത്തിന് മുൻപിൽ നിന്നാരംഭിച്ച നാമജപയാത്ര പേടക്കവല ചുറ്റി പോലീസ് സ്റ്റേഷൻ റോഡിലേയ്ക്ക് കടന്നതോടെ പോലീസ് തടഞ്ഞു. തുടർന്ന് ഭക്തജനങ്ങളും പോ ലീസും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി.ഇതിന് ശേഷം ഇവിടെ കുത്തി യിരുന്ന് ഭക്തർ നാമജപം തുടർന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ബിജു തുടർന്ന് നടന്ന പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു.എസ് മനോജ്, അനിയൻ എരുമേലി എന്നിവർ സംസാരിച്ചു.

നാമജപയാത്രയിൽ പങ്കെടുത്തവർ പിരിഞ്ഞു പോകുന്നതിനിടെ വീണ്ടും പോലീസുമാ യി നേരിയ തോതിൽ വീണ്ടും സംഘർഷം ഉണ്ടായെങ്കിലും നേതാക്കൾ ഇടപെട്ടതോടെ സ്ഥിതിഗതികൾ ഉടൻ തന്നെ ശാന്തമായി.കാഞ്ഞിരപ്പള്ളിയിലും ശബരിമല കർമ്മസമി തിയുടെ നേതൃത്വത്തിൽ ഗണപതിയാർ കോവിലിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് നാ മജപയാത്ര നടന്നു.സ്റ്റേഷൻ കവാടത്തിന് മുൻപിൽ പോലീസ് യാത്ര തടഞ്ഞതിനെ തുട ർന്ന് നടന്ന പ്രതിക്ഷേധ യോഗം കർക്ഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി കെ വി നാരാ യണൻ നമ്പൂതിരി ഉദ്ഘാടം ചെയ്തു.എ ബി ഹരിലാൽ,എസ് മിഥുൽ എന്നിവർ നേ തൃത്വം നൽകി.

പൊൻകുന്നത്തും പോലീസ് സ്റ്റേഷനിലേയ്ക്ക് നാമജപയാത്ര നടന്നു.കെ വി എം എസ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ യാത്ര പോലിസ് സ്റ്റേഷനിൽ മുന്നിൽ തടഞ്ഞതി നെ തുടർന്ന് നടന്ന യോഗം കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഡോ.എസ് ജയസൂ ര്യൻ ഉദ്ഘാടനം ചെയ്തു.കെ ജി കണ്ണൻ, എ ബി ഹരികൃഷ്ണൻ, വി എൻ മനോജ് എന്നിവർ സംസാരിച്ചു. കർപ്പൂരാഴി യുമായാണ് വിവിധ സ്ഥലങ്ങളിൽ നാമജപയാ ത്രകൾ നടന്നത്

LEAVE A REPLY