ചങ്ങനാശ്ശേരി സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.ഒരു എഫ് ഐ ആർ പോലും ഇടാതെയാണ് ഇവിടെ ചോദ്യം ചെയ്യലി നായി ആത്മഹത്യ ചെയ്ത വ്യക്തിയെ വിളിച്ച് വരുത്തിയത്.ഇതിന് ആരാണ് ഇവർ ക്ക് അനുവാദം നൽകിയത്. അധികാര പരിധിയില്ലാത്ത കാര്യത്തിലാണ് പോലീസ് ഇടപെട്ടത്.രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ ഇവിടെ ആർക്കും എന്തും ആകാം എന്നതാ ണ് അടുത്ത കാലത്ത് പോലിസുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വിവാദങ്ങൾ തെളിയിക്കുന്നത്.ഭരണകക്ഷിക്ക് അനുകൂലമാണെങ്കിൽ പോലീസിന് എന്തും ചെയ്യാം അതാണ് ചങ്ങനാ ശ്ശേരി സംഭവം തെളിയിക്കുന്നത്. മഹാരാജ സിലുണ്ടായ കൊലപാതകത്തിലേക്കെ ത്തിച്ച സാഹചര്യം മാർക്സിസ്റ്റ് പാർട്ടി പരിശോധിക്കണം, എസ് എഫ് ഐ യും എ ബി വി പി യും മറ്റ് പ്രസ്ഥാനങ്ങൾക്ക് ക്യാമ്പസുകളിൽ പ്രവർത്തന സ്വാതന്ത്ര്യം നിക്ഷേധിക്കുകയാണ്. പ്രിൻസിപ്പലിന്റെ കസേര കത്തിച്ചവർക്ക് വരെ സംരക്ഷണം നൽകിയ സർക്കാരാണിതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

കേരളത്തെ കലാപഭൂമിയാക്കുന്നതിന് സി.പി.എമ്മും, ബി.ജെ.പിയും പരസ്പരം മൽസരിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ആരോപി ച്ചു. ഇതിന്റെ ഭാഗമായി ആണ് ചിറക്കടവ് പഞ്ചായത്തിൽ കഴിഞ്ഞ കുറെ നാളുകളാ യി നിരന്തരം അരങ്ങേറുന്ന രാഷ്ട്രീയ ആക്രമങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിറക്കടവിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വ ത്തിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.ബ്ലോക്ക് പ്രസിഡൻറ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി മുഖ്യ പ്രഭാഷണം നടത്തി. ഡോ.എൻ. ജയരാജ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി പി.എ സലിം, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം തോമസ് കല്ലാടൻ, രാജൻ പെരുമ്പായ്ക്കാട്ട്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, റോണി കെ. ബേബി, ഷിൻസ് പീറ്റർ, ടി.കെ സുരേഷ്കുമാർ, ടി.എസ് രാജൻ, പ്രകാശ് പുളിക്കൽ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരായ ജോ പായിക്കാടൻ, റോയി കപ്പലുമാക്കൽ, ജില്ലാ പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡന്റ് ശശികലാ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആശാ ജോയി, കെ.എസ് രാജു, പി.എൻ ദാമോദരൻ പിള്ള, തോമസ് പുളിക്കൻ, ബേബി വട്ടയ്ക്കാട്ട്, സുനിൽ മാത്യു, ജോഷി കെ. ആൻറണി, വി.ഐ അബ്ദുൾ കരിം, നൗഷാദ് ഇല്ലിക്കൽ, പി. ജീരാജ്, ഒ.എം ഷാജി, ബി. ജയചന്ദ്രൻ, പി.പി.എ സലാം, പി.എ മാത്യു, രഞ്ജു തോമസ്, മാത്യു കുളങ്ങര, സിബു ദേവസ്യ, സുനിൽ തേനംമാക്കൽ, സുനിൽ സീബ്ലൂ, റസ്സിലി തേനം മാക്കൽ, എം.കെ ഷെമീർ, കെ.എൻ നൈസാം, ഫെമി മാത്യു, ടിന്റു തോമസ്, ജയകുമാർ കുറിഞ്ഞിയിൽ, സി.ജി രാജൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, ബാബുരാജ്, പി. മധു, പി.ജെ ജോസഫ്, ജോജി മാത്യു, സതീഷ് വാസു, അനില കുമാരി തുളസീദാസ്, നായിഫ് ഫൈസി, ഷിജോ കൊട്ടാരം, കെ.എസ് ഷിനാസ്, അൻവർഷാ കോനാട്ടുപറമ്പിൽ, ബിനു കുന്നുംപുറം, അൻവർ പുളിമൂട്ടിൽ, എന്നിവർ പ്രസംഗിച്ചു.