കാഞ്ഞിരപ്പള്ളി: ദേശിയ പാത 183 കോട്ടയം-കുമളി റോഡില്‍ പ്രധാന പട്ട ണമായി പേട്ടക്കവലയിലെ പാലത്തിന് അപകടഭീക്ഷ ണിയായി മരങ്ങള്‍ വളരുന്നു.ചിറ്റാര്‍ പുഴയക്ക് കുറകെയുള്ള പാലത്തിന്റെ തൂണുകളിലാ ണ് മരങ്ങളും കാടുകളും വളരുന്നത്.മരത്തിന്റെ വേരുകള്‍ പാലത്തി ന്റെ തൂണില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്.കരിങ്കല്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന പാലത്തിന്റെ തൂണില്‍ ആല്‍മരം അടക്കമുള്ള മരങ്ങ ളാണ് വളര്‍ന്ന് അപകടഭീക്ഷണിയുയര്‍ത്തുന്നത്.പാലത്തിന്റെ മൂന്ന് തൂണുകളിലും മരങ്ങള്‍ വളര്‍ന്ന് വേര് കരിങ്കല്ലില്‍ പടര്‍ന്ന നിലയിലാണ്. മരം വെട്ടി നീക്കിയില്ലെങ്കില്‍ പാലത്തിന്‍ തുണുക ള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നതിന് കാരണമാകും. മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കുള്ള ചിറ്റാര്‍ പുഴയക്ക് കുറകെയുള്ള പാലത്തിന് വര്‍ഷ ങ്ങളുടെ പഴക്കമുണ്ട്. മുന്‍പുണ്ടായിരുന്ന പാലം 1988ല്‍ ആണ് വീതികൂട്ടി നവീകരിക്കുന്നത്. ശബരിമലയക്കുള്ള പ്രധാന പാതയിലുമാണ് പാലം സ്ഥിതി ചെയ്യുന്നത്.

പാലത്തിന് വീതി കൂട്ടി പാര്‍ക്കിങ് ഗ്രൗണ്ടും ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിക്കുന്ന തിനും പഞ്ചായത്തും എം.എല്‍.എയും പദ്ധതികള്‍ പ്രഖ്യാപനങ്ങള്‍ നട ത്തിയെങ്കിലും നടപ്പിലായിട്ടില്ല.മലയോര മേഖലുടെ കവാടത്തില്‍ സ്ഥിതി ചെയ്യുന്ന പാലം ഇടുങ്ങിയ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഭാരവാഹ നങ്ങളടക്കം നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന പാലത്തിന്റെ തൂ ണുകളില്‍ വളരുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്നാണ് ആവശ്യമുയരു ന്നത്.