സാമൂഹ്യനീതി വകുപ്പ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി നടപ്പാക്കുന്ന സാകല്യം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രൈഡൽ മേക്കപ്പ്, ടെയ്‌ലറിംഗ് എന്നീ മേഖലകളിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ആശ്രയമോ ജീവിതോപാധിയോ ഇല്ലാതെ കഴിയുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സ്വന്തമായി തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതാണ് പദ്ധതി. താത്പര്യമുള്ളവർ നവംബർ 30നകം തിരുനക്കര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0481 2563980