കുവപ്പള്ളി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സമയം LDF പ്രവർ ത്തകർ മർദ്ദിച്ചതായി ആരോപണം. UDF സ്ഥാനാർത്ഥിയും നിയുക്ത ബാങ്ക് പ്രസിഡ ന്റുമായ ടോമി ജോസഫ് പന്തലാനിയാണ് മർദ്ദിച്ചതായി ആരോപിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ച്ച ബാങ്ക് ഇലക്ഷനിൽ വോട്ട് അഭ്യർത്ഥിച്ച് നിന്ന തന്നെ പുറകിൽ നിന്നും LDF പ്രവർത്തകർ ആക്രമിക്കുകയായി രുന്ന് എന്ന് ടോമി പറയുന്നു. പൂഞ്ഞാർ MLA സെബാസ്റ്റ്യൻ കുളത്തുങ്കലിനെതിരെ സമൂഹ മാധ്യങ്ങളിൽ പോസ്റ്റിട്ടതാണ് അക്രമണത്തിന് കാരണമെന്ന് ടോമി പറയുന്നു. ഇതോടൊപ്പം തനിക്കെതിരെ കള്ളക്കേസ് എടുത്ത് വാഹനം പിടിച്ചിട്ടതായും ടോമി ആരോപിക്കുന്നു.
സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലും MLA അറിയുന്നുല്ലന്നും UDF പാനലിൽ മൽസരിച്ച തങ്ങൾക്കെതിരെയുള്ള കള്ള പ്രചരണം ജനങ്ങൾ തിരിച്ചറിഞ്ഞ താണ് വിജയത്തിന് കാരണമെന്നും പറഞ ടോമി എം എൽ എ ബിനാമി പേരിൽ ബാങ്കിൽ നിന്നും പണം തിരിമറി നടത്തിയെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു