കാഞ്ഞിരപ്പള്ളി: പട്ടണത്തിലെത്തുന്നവർക്ക് പ്രഥമീകാവശ്യങ്ങൾ നിറവേറ്റുന്നതിനു  ള്ള ശൗചാലയങ്ങൾ പ്രവർത്തിക്കുന്നില്ല. നാല് ശൗചലയങ്ങളിൽ ഒന്ന് മാത്രമാണ് പ്ര  വർത്തിക്കുന്നത്. കുരിശുങ്കൽ ജംങ്ഷനിലെ മണിമല ബസ് സ്റ്റോപ്പിന് സമീപത്തെ ശൗ ചാലയം, ബസ് സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷൻ, പുത്തനങ്ങാടിൽ സ്റ്റാൻഡിന് സമീപമുള്ള പൊതു ശൗചാലയം എന്നിവ നിലവിൽ പ്രവർത്തിക്കുന്നില്ല.ത്തത്.പഴയ ചന്തയായുരുന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ശൗചാലയത്തിന്റെ പ്രവർത്തനം നിലച്ചത് ബസ് സ്റ്റാൻഡ് സ്ഥാപിച്ചതോടെയാണ്. സംരക്ഷണമില്ലാതായതോടെ ഈ കെട്ടിടവും നാശത്തിന്റെ വക്കിലാണ്.കുരിശുകവല ജങ്ഷനിൽ മണിമല റോഡിലേ യ്ക്ക് തിരിയുന്ന ഭാഗത്ത് പഞ്ചായത്ത് 2010ൽ നിർമ്മിച്ച ശൗചാലയം പൊതു ജനങ്ങൾ ക്കായി തുറന്ന് നൽകിയിട്ടില്ല. ടാക്‌സി ടാക്‌സി സ്റ്റാൻഡും ബസ് സ്റ്റോപ്പും പ്രവർത്തി ക്കുന്ന ഇവിടെ രണ്ട് വർഷത്തിലധികമായി ശൗചാലയം പൂട്ടിയിട്ടിരിക്കുകയാണ്.

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലമാണ് ശൗചാലയും പൂട്ടിയിടാൻ കാരണ മെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. സെപ്റ്റിക് ടാങ്ക്, വൈദ്യുതി, ജല ലഭ്യത എന്നിവയുടെ അപര്യാപ്്തത മൂലമാണ് ശൗചാലയം പ്രവർത്തിക്കാത്തത്.