കാഞ്ഞിരപ്പള്ളി: വിദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കും പഞ്ചായത്ത് കെ ട്ടിടത്തിൽ വ്യാപാരം നടത്തി വരുന്ന വ്യാപാരികൾക്കും മലമൂത്ര വിസർജനം നടത്തു ന്നതിന് പുനർ നിർമിച്ച ബസ് സ്റ്റാന്‍റിലെ കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കാത്ത തിനെതിരെ വ്യാപരികൾ പ്രക്ഷോഭത്തിലേക്ക്.  ബസ് കാത്തിരിപ്പു കേന്ദ്രത്തേക്കാൾ എന്തുകൊണ്ടും പ്രാധാന്യവും മുൻഗണനയും നൽകേണ്ടിയിരുന്നത് ശൗച്യാലയത്തി നായിരുന്നു.

എന്നാൽ, ഈ വിഷയത്തിൽ പഞ്ചായത്ത് അധികൃതരും മെംബർമാരും അനാസ്ഥയും അശ്രദ്ധയും കാണിച്ചുവെന്നും വ്യാപാരികൾ ആരോപിച്ചു. കംഫർട്ട് സ്റ്റേഷന്‍റെ മലീന ജലം  ‌ബസ് സ്റ്റാഡിൽ കൂടി പരന്നൊഴുകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് കാ രണമാകും. പലതവണ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിടും അവഗണിക്കു കയാണുണ്ടായത്. ബസ് സ്റ്റാഡിന് സമീപമുള്ള പഞ്ചായത്ത് ശൗച്യാലയം അടിയന്തിര മായി തുറന്ന് പ്രവർത്തിക്കേണ്ടതാണ്. നിലവിൽ യാതൊരു സംവിധാനവും ഇല്ലാത്ത തു കാരണം യാത്രക്കാർ പരിസരപ്രദേശം ശൗച്യാലയമായി ഉപയോഗിക്കുന്നു.

അടിയന്തിരമായി ഇതിന് പരിഹാരമുണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡ ന്‍റ് മാത്യു ചാക്കോ വെട്ടിയാങ്കലിന്‍റെ അധ്യക്ഷതയിൽ  ജനറൽ സെക്രട്ടറി ബെന്നിച്ചൻ കുട്ടൻച്ചിറയിൽ,ഏ.ആർ. മനോജ് അന്പാട്ട്,ടി.എം. ജോണി തുണ്ടത്തിൽ,സുരേ ഷ്കു മാർ പി.വി.,പി.ഇ.അബ്ദുൾ ജബാർ,മുഹമ്മദ് ഷെറീഫ്,ജോബ് വെട്ടം എന്നിവർ പ്ര സംഗിച്ചു. ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് വ്യാപരികൾ  നിവേദനം നൽകുകയും ചെയ്തു. നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് വ്യാപരി കൾ പ്രസ്താവിച്ചു.

LEAVE A REPLY