അധ്യാപകര്‍ ആത്മാര്‍ഥതയും അര്‍പ്പണ മനോഭാവവും ഉള്ളവരാക്കണമെന്ന് പി. തി ലോത്തമന്‍. പൊതുവിദ്യാഭ്യാസ രംഗം മാറുകയാണെന്നും കഴിഞ്ഞ തവണ അഞ്ചു കോ ടി രൂപയാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുവധിച്ചതെങ്കില്‍ ഇത്തവണ അത് 10 കോടി രൂപയായി വര്‍ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകള്‍ ഡിജിറ്റല്‍ മോ ണിറ്റര്‍ സിസ്റ്റത്തിലേക്ക് മാറിയ ഈ കാലഘട്ടത്തില്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠി ച്ചിരുന്ന കുട്ടികള്‍ ഇതു മൂലം സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാന്‍ ആഗ്രഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സ്‌കൂളുകള്‍ ലോകത്തിലെ മറ്റ് സ്‌കൂളുകളുമായി കിടപിടിക്കുന്ന രീതിയി ലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. പൊന്‍കുന്നം പനമറ്റം ഗവണ്‍മെന്റ് എച്ച്എസ്എ സില്‍ നടന്ന ജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാ യിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പമ്പാടി അധ്യക്ഷത വഹിച്ച യോഗ ത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ ഷൈലജ കുമാരി, എലിക്കുളം പഞ്ചായ ത്ത് പ്രസിഡന്റ് സുമംഗല ദേവി എന്നിവര്‍ പ്രസംഗിച്ചു.