കാഞ്ഞിരപ്പള്ളി: പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട സ്വദേശി കരോട്ട്പറമ്പില്‍ മാഹീന്‍ (21) ആണ് പിടിയിലായത്. ആനക്കല്ല് വില്ലണിയ്ക്ക് സമീപത്ത് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് മോഷണം നടന്നത്. കെട്ടിട നിര്‍മാണ സൂപ്പര്‍വൈസര്‍ മണ്ണാറക്കയം സ്വദേശി ദീപക്കിന്റെ മൊബൈലും 1500 രൂപയുമാണ് മോഷ്ടിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ കെട്ടിടത്തിന് സമീപ ത്തായി കിടന്ന് ഉറങ്ങുകയായിരുന്ന ദീപക് മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് ബഹളം വെച്ചതിനെ തുടര്‍ന്ന് മാഹീന്‍ ഓടി രക്ഷപെടുകയായിരു ന്നു. ഈ സമയം പട്രോളിംങ് നടത്തുകയായിരുന്ന എ.എസ്.ഐ ഷാജി, എസ്.പി.ഒ വിജയന്‍ എന്നിവര്‍ സംശാസ്പദമായ നിലയില്‍ മാഹീനെ റോഡില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന പരിശോധനയില്‍ മൊബൈലും പണവും പോലീസ് ക ണ്ടെടുത്തു. മുന്‍പും കെട്ടിട നിര്‍മാണത്തിനിടെ പണവും മൊബൈല്‍ ഫോണുകളും മോഷണം പോയിരുന്നു. മാഹീന്റെ പേരില്‍ പാലാ, തൊടു പുഴ സ്റ്റേഷനുകളില്‍ ഒരോ മോഷ്ണ കേസുകള്‍ നിലവിലുണ്ടെന്ന് പോലീ സ് പറഞ്ഞു.