ദേവസ്വം ഓഫിസ് കുത്തിതുറന്ന മോഷ്ടാവ് കാണിക്കവഞ്ചി കടത്തികൊണ്ടു പോയി. ഞായറാഴ്ച്ച വെളുപ്പിനാണ് മോഷണം നടന്നത്. ദേവസ്വം ഓഫീസ് കുത്തിതുറന്ന മോ ഷ്ടാവ് അലമാരക്കുള്ളിൽ കിഴികെട്ടി വെച്ചിരുന്ന 17000 രൂപ മോഷ്ടിച്ചതിനൊപ്പം കൊ ടിമരച്ചുവട്ടിലെ കാണിക്കവഞ്ചി കടത്തി കൊണ്ടു പോവുകയും ഒരു കാണിക്കവെഞ്ചി തകർത്ത് അതിനുളളിലെ ഏകദേശം അയ്യായിരത്തോളം രൂപ കവരുകയും ചെയ്തു.

അലമാരയിൽ ഉണ്ടായിരുന്ന ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. ഏകദേശം 25,000 രൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്രം പ്രസിഡന്റ് മുരളീധരൻ പറഞ്ഞു. രാവിലെ അ ഞ്ചു മണിയോടെ ക്ഷേത്രത്തിൽ എത്തിയ കഴകക്കാരാണ് മോഷ്ണ വിവരം ആദ്യം അറി ഞ്ഞത്.തുടർന്നിവർ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി യ പൊൻകുന്നം പോലീസ് അന്വേഷണം ആരംഭിച്ചു

LEAVE A REPLY