സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ എടിഎം മോഷണം,മാല പൊട്ടിക്കല്‍,വാഹന മോഷ ണം,കടകള്‍ വീടുകള്‍ ആരാധനാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നി രുന്ന തിരുവനന്തപുരം പള്ളിപ്പുറം ഭാഗത്ത് റഫീക്ക് മന്‍സില്‍ ചായപുറത്ത് വീട്ടില്‍ ഷെ മീര്‍ ആണ് പാമ്പാടി പോലീസിന്റെ പിടിയിലായത്. ടിയാന് സംസ്ഥാനത്ത് വിവിധ സ്ഥല ങ്ങളില്‍ അമ്പതോളം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്നലെ വെളുപ്പിന പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്തിന്റെ നേതൃത്വത്തി ല്‍ സ്റ്റേഷന്‍ എസ്‌ഐമാരായ മിറാഷ് ജോണ്‍,ഡാനിയല്‍,മനോജ് ഷാഡോ പോലീസ് അം ഗങ്ങളായ പി. വി വര്‍ഗീസ്,എം.എ ബിനോയ്,അഭിലാഷ് കെ സ്,ശ്യാം .എസ് നായര്‍ എ ന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത് .നാലാം തീയതി വെള്ളിയാഴ്ച രാത്രി പാമ്പാടി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട മഞ്ഞാടിയിലെ ബേക്കറി, SNDP വക കാണിക്ക വഞ്ചി ,ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള പുതുപ്പള്ളി ഭാഗത്തുള്ള കുരിശടി എന്നിവ കുത്തിതുറന്ന് വന്‍തുക നഷ്ടമായിരുന്നു.

കൂടാതെ പുതുപ്പള്ളി ഭാഗത്തുള്ള കട കുത്തിത്തുറന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ പണം എന്നിവ മോഷണം പോയിരുന്നു .ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ IPS ന്റെ നിര്‍ദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ് മധുസൂദനന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അംഗങ്ങളെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂ പീകരിച്ചിരുന്നു .തുടര്‍ന്ന് നടത്തിയ സി.സി.ടി.വി പരിശോധനയിലും മുന്‍ കുറ്റവാളിക ളെ പറ്റിയുമുള്ള അന്വേഷണത്തിനിടയിലാണ് തിരുവനന്തപുരം ഭാഗത്തുനിന്നും വിവിധ കുറ്റങ്ങള്‍ ചെയ്തു ജില്ലയില്‍ ഒളിവില്‍ കഴിയുന്ന ഷെഫീക്ക് ലേക്ക് അന്വേഷണസംഘം എ ത്തിച്ചേര്‍ന്നത് . തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അതി സാഹസികമായി പ്രതിയെ പിടി കൂടുകയായിരുന്നു. .

LEAVE A REPLY