എരുമേലി: ആന്ധ്രാപ്രദേശ് സ്വദേശിളായ ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിപറിച്ചു ബൈക്കില്‍ രക്ഷപ്പെട്ട അച്ഛനും മകനും പിടിയിലായി. മണിക്കൂര്‍ നീണ്ട തെരച്ചിലില്‍ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ പിടിയത്.പൊ ന്‍കുന്നം ചിറക്കടവ് ഗ്രാമദീപം പുതുശേരിയില്‍ സനില്‍ ജി(46)മകന്‍ ശാലോമോന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാവിലെ 9.45ന് എരുമേലി വലിയമ്പല ത്തിന് പിന്‍ഭാഗത്തുള്ള അഖില ഭാരത അയ്യപ്പ സേവ സംഘം കെട്ടിടത്തിന്റെ മുന്നിലുള്ള റോഡിലൂടെ ദര്‍ശനത്തിനായി പോവുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികളായ ലക്ഷമി നാരായാണ റെഡ്ഡി, മകന്‍ തങ്കു രവികിരണും സംഘത്തെയുമാണ് മോഷ്ടക്കള്‍ അക്രമിച്ചത്.ബൈക്കിലെത്തിയ മോ ഷ്ടാക്കള്‍ രവികിരണിന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും 20,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു.

ക്യാമറകളിലെ ദൃശ്യത്തിന്റെ സഹായത്തോടെവൈകിട്ട് മൂന്ന് മണിയോടെ പ്രതികളെ പിടികൂടി.ശലോമോന്‍ മുന്‍പ് കാഞ്ഞിരപ്പള്ളി,പൊന്‍കുന്നം പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഡി.വൈ.എസ്. പിമാരായ മധുസൂതന്‍ നായര്‍,ഇമ്മാനുവേല്‍ പോള്‍,സി.ഐ. റ്റി.ഡി സുനില്‍ കുമാര്‍, എസ്.ഐ റ്റി.ശ്രീജിത്ത്, ഷാഡോ പോലീസ് എസ്.ഐ പി.വി വര്‍ഗ്ഗീസ്,എ.എസ്.ഐ ബിനോയി, എസ്.സി.പി.ഒമാരായ റിച്ചാര്‍ഡ് സേവ്യര്‍, ശ്യം എസ്. നായര്‍, നവാസ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY