നമ്പറും വൈദ്യുതിയിമില്ലാത്ത വീട്ടിലെ  ഇരുട്ടില്‍ നിന്നും തങ്കമ്മയ്ക്ക് മോചനം, വെ ളി ച്ചമുളള ലോകത്തേക്കു തങ്കമ്മ യാത്രയായി.
കൊക്കയാര്‍, വെംബ്ലി പിളളച്ചിറ ബേബിയുടെ ഭാര്യതങ്കമ്മയാണ് അഞ്ചു പതിറ്റാണ്ടി ന്റെ കാത്തിരിപ്പിനൊടുവില്‍ സ്വന്തംവീട്ടില്‍ വൈദ്യതി വെളിച്ചം കാണാതെ യാത്രയാ യത്.അര നൂറ്റാണ്ടായി താമസിക്കുന്ന വീടിനു പഞ്ചായത്ത് നമ്പര്‍ നല്‍കാത്തതിന്റെ പേരില്‍ വൈദ്യുത നിഷേധിക്കപ്പെട്ട ബേബിയും ഭാര്യ തങ്കമ്മയും നരകയാതനയിലായി രുന്നു.
മലമൂത്ര വിസര്‍ജ്ജനം കട്ടിലില്‍ തെന്നെ ചെയ്തിരുന്ന ഇരുവര്‍ക്കും ചൂടു സഹിക്കാനാ വാതെ പാളവിശറികൊണ്ടു വീശിയും വെളളത്തില്‍ തുണി നനച്ചു തുടച്ചുമായിരുന്നു കഴിഞ്ഞുപോന്നിരുന്നത്.  ശാരിരികമായി ബുദ്ധിമുട്ടിലായിരുന്ന രണ്ടുപേരില്‍ തങ്കമ്മയാ  ണ് ചൊവ്വാഴ്ച ഒരുമണിയോടെ മരിച്ചത്.
നേരത്തെ വൈദ്യുതി കണക്ഷൻ നിക്ഷേധിക്കപ്പെട്ട വിവരം മാധ്യമങ്ങളിലൂടെ വാർത്തയാ യിരുന്നു. ഇതെ തുടർന്ന് വൈദ്യുത വകുപ്പു ഇവരുടെ ഇളയ മകന്‍ തങ്കച്ചനെ വൈദ്യുത ആഫീസില്‍  വിളിച്ച വരുത്തി ചൊവ്വാഴ്ച രാവിലെ വൈദ്യുത കണക്ഷന്‍ നല്‍കാമെന്ന് അറിയിച്ചു.എന്നാല്‍ രാവിലെ മുതല്‍ കാത്തിരുന്ന തങ്കച്ചനെ ചൊവ്വാഴഅച വീണ്ടും വി ളിച്ചു വരുത്തി കൈവശാവകാശ രേഖയില്ലങ്കില്‍ വൈദ്യുതി തരാനാവില്ലന്നു ഇവർ നില പാട് മാറ്റി.
മുമ്പ് നിരവധി തവണ നേരില്‍ ആവശ്യപെട്ടിട്ടും എത്താതിരിക്കുകയും നടപടി ഉണ്ടാക്കു കയും ചെയ്യാതിരുന്ന പഞ്ചായത്ത് അധികാരികളും  ചൊവ്വാഴ്ച ഇവരുടെ വീട്ടിലെത്തി വീട്ടു നമ്പര്‍ നല്‍ാകാമെന്നറിയിച്ചു.പഞ്ചായത്തും,വൈദ്യുത വകുപ്പും നല്‍കിയവാക്കും, വാക്കുമാറ്റവുമൊന്നും അബോധാവസ്ഥിലായിരുന്ന  തങ്കമ്മയും ബേബിയും അറിഞ്ഞി രുന്നില്ല. ഇതിനിടയിലാണ് തങ്കമ്മയുടെ മരണമുണ്ടായത്.

LEAVE A REPLY