തന്പലക്കാട്: തന്പലക്കാട് എൻഎൻഎസ് യുപി സ്കൂൾ പിടിഎയുടെയും മാനേജ്മെ ന്‍റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ 31, ഫെബ്രുവരി ഒന്ന് തീയതികളിൽ സ്കൂൾ ഓഡി റ്റോറിയത്തിൽ  ചരിത്ര പുരാവസ്തു പ്രദർശനം നടക്കും.നാണയങ്ങൾ,നോട്ടുകൾ,പുരാ തനകാലം മുതൽ കേരളത്തിലെ വീടുകളിൽ ഉപയോഗിച്ചുവന്നിരുന്ന കാർഷിക ഗാർഹി ക ഉപകരണങ്ങൾ,വാദ്യോപകരണങ്ങൾ തുടങ്ങിയ വിവിധ വസ്തുക്കളുടെ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നറിയപ്പെടുന്ന പ്ര ശ്സത ഫിലാറ്റ്ലിസ്റ്റും ന്യൂമിസ്മാറ്റിസ്റ്റുമായ പാലാ കടനാട് സ്വദേശി സെബാസ്റ്റ്യൻ മാ ത്യു നയിക്കുന്ന അന്താരാഷ്ട്ര നാണയ കറൻസി ഫ്ളാഗ് സ്റ്റാന്പ് പ്രദർശനവും ഉണ്ടായി രിക്കും.

സ്കൂൾ മാനേജർ കെ.എൻ. ശ്രീധരൻപിള്ളയുടെ അധ്യക്ഷതയിൽ ഡോ. എൻ. ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഷൈലാകുമാരി,  പഞ്ചാ യത്ത് പ്രസിഡന്‍റ് ഷക്കീല നസീർ, ഹെഡ്മിസ്ട്രസ് ജി. മിനി, കുഞ്ഞുമോൾ ജോസ്, മണി രാജു, ആശിഷ് കെ, ടി.കെ. രാജമ്മ, റസീന എം, അബ്ദുൾ ഷുക്കൂർ, എ.ആർ. പ്രകാശ്ബാ ബു, ആർ. രാജു കടക്കയം എന്നിവർ പ്രസംഗിക്കും