07:33:10 PM / Fri, Apr 19th 2024
Home Tags Sd college kanjirappally

Tag: sd college kanjirappally

സെൻ്റ് ഡോമിനിക്സിലെ 14 വിദ്യാർത്ഥികൾക്ക് 1 ലക്ഷം രൂപ വീതം സ്കോളർഷിപ്പ്

0
സെൻ്റ് ഡോമിനിക്സ് കോളജിൽ നിന്ന് 2022- 23 വർഷത്തിൽ ഡിഗ്രി പാസ്സായ 14 വിദ്യാ ർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രതിഭ...

നാനോ മെറ്റീരിയൽസ് ഭാവിയുടെ സാധ്യത: വൈസ് ചാൻസലർ ഡോ സാബു തോമസ്

0
കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമിനിക്സ് കോളജിൽ ഡോ റോസലിൻ ഏബ്രഹാം മെമ്മോറിയൽ ലെക്ചർ സീരീസ് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സാബു തോമസ് ഉദ്ഘാടനം ചെയ്തു. ''നാനോ മെറ്റീരിയൽസിന്റെ   സാദ്ധ്യതകൾ'' എന്ന വിഷയത്തിൽ   പ്രഭാഷണം നടത്തിയ അദ്ദേഹം അത് ഭാവിയുടെ സാങ്കേതിക വിദ്യയാണെന്നു വിശദീകരിച്ചു.ചടങ്ങിൽ ബി എസ് സി ഫിസിക്സ്‌ ഫസ്റ്റ് റാങ്ക് ജേതാവ് സാന്ദ്ര സന്തോഷിനെ അനുമോദിച്ചു. മാനേജർ ഫാ വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, പ്രൊഫ നെൽസൺ കുര്യാക്കോസ്, പ്രൊഫ ഫിലോമിന ജോസഫ്, ഡോ വിമൽ ജി എന്നിവർ പ്രസംഗിച്ചു.

റാങ്കുകളുടെ തിളക്കത്തിൽ കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജ്

0
മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനത്തില്‍ കാ ഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് തിളക്കമാര്‍ന്ന വിജയം നേടി. നിരവധി...

ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്:ഭരണഘടനാ പ്രയാണം,വെള്ളിയാഴ്ച്ച

0
കാഞ്ഞിരപ്പള്ളി: ഇന്ത്യൻ ഭരണഘടനയുടെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി സെന്റ് ഡൊമിനിക്സ് കോളജ് ചരിത്ര വിഭാഗവും നാഷണൽ സർവ്വീസ് സ്കീമും...

എം ജി അത്‌ലറ്റിക്സ്  സെന്റ് ഡൊമിനിക്സ് കോളേജ് റണ്ണർ അപ്പ്‌   

0
പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മഹാത്മാ ഗാന്ധി  സർവകലാശാല ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി  സെന്റ് ഡൊമിനിക്സ് കോളേജ് (കേരള സംസ്‌ഥാന സ്പോർട്സ് കൗൺസിൽ അത്‌ലറ്റിക്സ് അക്കാദമി ) റണ്ണേഴ്‌സ് അപ്പായി. 4 സ്വർണം, 3 വെള്ളി, 7 വെങ്കലം ഉൾപ്പടെ  106 പോ യിന്റ് നേടിയാണ് നേട്ടം. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ  എബിൻ എബ്രഹാം, 110 മീ റ്റർ ഹാർഡിൽസിൽ റൊണാൾഡ്‌ ബാബു, പോൾ വാൾട്ടിൽ അതുൽ എം. എം., ഡെക്കാത്തലോണിൽ ജെസ്വിൻ എൻ. എസ്.  എന്നിവരാണ് സ്വർണമെഡൽ നേടിയത്. അന്തർ സർവ്വകലാശാല മത്സരത്തിനുള്ള യോഗ്യത മാർക്ക്‌ നേടി  ഏഴ് പേർ മംഗലാപുരത്തു നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിന് യോഗ്യത നേടി.  റൊണാൾഡ്‌ ബാബു, അതുൽ  എം എം, എബിൻ എബ്രഹാം, ജെറിൻ ജോണി, മുഹമ്മദ്‌ നജുമുദീൻ കെ ടി, ജിജിൽ എസ്, മുഹമ്മദ് ഐബിൻ അസിം എന്നിവരാണ് യോഗ്യത നേടിയത്. കോളേജിൽ പ്രവർത്തിക്കുന്ന കേരള സംസ്‌ഥാന സ്പോർട്സ് കൗൺസിൽ സ്പോർട്ട്സ് അക്കാഡമിയിൽ പരിശീലനം നേടുന്നവരാണ് നേട്ടത്തിന് പിന്നിൽ. ആറു വർഷത്തിന് ശേഷമാണു കോളേജ് യൂണിവേഴ്സിറ്റിതലത്തിൽ  അത്‍ലറ്റിക്‌സിൽ  ചരിത്ര നേട്ടം കൈവരിക്കുന്നത്. കായിക വിഭാഗം മേധാവി പ്രൊഫ. പ്രവീൺ തര്യൻ , കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അത്‌ലറ്റിക്സ്  കോച്ച്  ബൈജു ജോസഫ് എന്നിവരാണ് ടീമിന്റെ മികച്ച നേട്ടത്തിന് പിന്നിൽ. 2015 മുതലാണ് കോളേജിൽ സംസ്‌ഥാന സ്പോർട്സ് കൗണ്സിലിന്റെ സ്പോർട്സ് അക്കാദമി പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ കാലങ്ങളിൽ നിരവധി സംസ്‌ഥാന ദേശീയ നേട്ടങ്ങൾ കരസ്ഥമാക്കിയ അക്കാദമിയിലെ ചിട്ടയായ പരിശീലനത്തിന്റെ ഒരു വിജയം കൂടിയാണ് നേട്ടം. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഇരുപതോളം  കായിക താരങ്ങളാണ്  അക്കാഡമിയിൽ പരിശീലനം നേടുന്നത്. കോളേജിലെ മികച്ച  ട്രാക്കും അനുബന്ധ സൗകര്യവും,  പരിശീലനവും വലിയ  നേട്ടത്തിന് കാരണമായി.     തിളക്കമാർന്ന വിജയം നേടിയ ടീമിനെയും പരിശീലകരെയും മാനേജ്മെന്റ്, പി റ്റി എ എന്നിവർ അനുമോദിച്ചു.പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മഹാത്മാ ഗാന്ധി  സർവകലാശാല ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി  സെന്റ് ഡൊമിനിക്സ് കോളേജ് (കേരള സംസ്‌ഥാന സ്പോർട്സ് കൗൺസിൽ അത്‌ലറ്റിക്സ് അക്കാദമി ) റണ്ണേഴ്‌സ് അപ്പായി. 4 സ്വർണം, 3 വെള്ളി, 7 വെങ്കലം ഉൾപ്പടെ ...

എം ജി വെയിറ്റ് ലിഫ്റ്റിങ് :സെന്റ് ഡൊമിനിക്സ് കോളേജ് ചാമ്പ്യന്മാർ

0
മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടന്ന മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പുരുഷ-വനിതാ ഇന്റർ കോളേജിയേറ്റ് വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യഷിപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് പുരുഷ വിഭാഗത്തിൽ ചാമ്പ്യന്മാരായി. മുന്ന് സ്വർണം, മുന്ന് വെള്ളി, ഒരു വെങ്കലം ഉൾപ്പടെ  246 പോയിന്റ് നേടിയാണ് നേട്ടം. കഴിഞ്ഞ വർഷവും കോളേജ് ജേതാക്കളായിരുന്നു. കോളേജിന് വേണ്ടി രണ്ടാം വർഷ പി ജി ഇക്കണോമിക്സ് വിദ്യാർത്ഥി അമൽ എബ്രഹാം 89 കിലോ ഗ്രാം വിഭാഗത്തിലും, മൂന്നാം വർഷ കോമേഴ്‌സ് വൊക്കേഷണൽ വിദ്യാർത്ഥി അലൻ സെബാസ്റ്റ്യൻ 102 കിലോ വിഭാഗംരണ്ടാം വർഷ കോമേഴ്‌സ് വൊക്ഷണൽ  വൊക്കേഷണൽ വിദ്യാർത്ഥി അലൻ കെ ടോം 55 കിലോ ഗ്രാം വിഭാഗത്തിലും സ്വർണം നേടി. രണ്ടാം വർഷ പി ജി കോമേഴ്‌സ് വിദ്യാർത്ഥി ജിബിൻ മാത്യു 109 കിലോ വിഭാഗം, നിബിൽ ജോഷി ഒന്നാം വർഷ എക്കണോമിക്സ് 73കിലോ, നോബിൾ മാത്യു നൈനാൻ ഒന്നാം വർഷ വൊക്കേഷണൽ കോമേഴ്‌സ്  വിദ്യാർത്ഥി +109 കിലോ വിഭാഗത്തിലും വെള്ളി മെഡൽ നേടി. രണ്ടാം വർഷ ഫിസിക്സ്‌ വിദ്യാർത്ഥി ശ്രീജിത്ത്‌ സജ്ജീവിനു 61 കിലോ ഗ്രാം വിഭാഗത്തിൽ വെങ്കലം. ന്യൂമാൻ കോളേജ് തൊടുപുഴ, സെന്റ് തോമസ് കോളേജ് പാലാ എന്നിവർ യഥാക്രമം രണ്ടും മുന്നും സ്‌ഥാനങ്ങൾ നേടി. നേരത്തെ നടന്ന വനിതാ വിഭാഗം മത്സരത്തിലും കോളേജ് മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ജലി കെ ആർ സ്വർണവും, റോസമ്മ ജോസഫ് വെള്ളിയും, അഞ്ജന സണ്ണി, ഷെറിൻ ചിന്നു മാത്യു, അമലു റോസ് ബാബു എന്നിവർ വെങ്കല മെഡലും നേടി. പ്രൊഫ. പ്രവീൺ തര്യൻ, ഈ.റ്റി. മനേഷ്, അമൽ എബ്രഹാം എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.               

സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം

0
കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ഹാ​ത്മാ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി....

എം. ജി. പവർ ലിഫ്റ്റിങ് : സെൻറ് ഡൊമിനിക്‌സ് റണ്ണേഴ്‌സ് അപ്പ്

0
എം. ജി. പവർ ലിഫ്റ്റിങ്  സെൻറ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം റണ്ണേഴ്‌സ് അപ്പ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ നടന്ന മഹാത്മാ ഗാന്ധി സർവ്വകലാശാല പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സെൻറ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം റണ്ണർ ആപ്പായി .രണ്ടുസ്വർണം ,രണ്ടു വെള്ളി മെഡലുകൾ  നേടി 49 പോയിന്റ് നേടിയാണ് ഈ നേട്ടം .59 കിലോഗ്രാംവിഭാഗത്തിൽ രാഹുൽ രഘു ,66 കിലോഗ്രാം വിഭാഗത്തിൽ രാഹുൽ പി.ആർ എന്നിവർ സ്വർണവും  105 കിലോ ഗ്രാം വിഭാഗത്തിൽ അലൻ സെബാസ്റ്റ്യൻ ,+120 കിലോ ഗ്രാം വിഭാഗത്തിൽ ലിബിൻ ജേക്കബ്എന്നിവർ വെള്ളി മെഡലുകളും നേടി. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രാഹുൽ രഘു അന്തർസർവ്വകലാശാല മത്സരത്തിനുള്ള എം. ജി. സർവ്വകലാശാല ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തിൽ 50 പോയിൻറ് നേടി  ന്യൂമാൻ കോളേജ് ചാമ്പ്യൻഷിപ് നേടി,37 പോയിൻറ്നേടിയ സെന്റ്‌ ജോർജ് കോളേജ് അരുവിത്തുറക്കാണ് മൂന്നാം സ്‌ഥാനം . വനിതാ വിഭാഗത്തിൽ 54 പോയിന്റ് നേടി അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് ഓഫ് ഹോം സയൻസ് ഫോർ വുമൺചാമ്പ്യന്മാരായി .48 പോയിന്റ് നേടിയ പാലാ അൽഫോൻസാ കോളേജ് റണ്ണേഴ്‌സ് അപ്പും 44 പോയിൻറ്നേടി എം  എ  കോളേജ് കോതമംഗലം മൂന്നാം സ്‌ഥാനവും നേടി. മികച്ച പ്രകടനം കാഴ്ചവെച്ച  ടീമിനെ കോളേജ്  മാനേജ്മെൻറ് ,പ്രിൻസിപ്പൽ ,പി.റ്റി.എ എന്നിവർ  അഭിനന്ദിച്ചു