കാഞ്ഞിരപ്പള്ളി രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായിരുന്ന മാര്‍ മാത്യു വട്ടക്കുഴി യുടെ അനുസ്മരണാര്‍ത്ഥമുള്ള ആറാമത് കാറ്റക്കെറ്റിക്കല്‍ സിമ്പോസിയം കാഞ്ഞിര പ്പള്ളി പാസ്റ്ററല്‍ സെന്ററില്‍വെച്ച് നടന്നു. വികാരി ജനറാള്‍ ഫാ.ജോസഫ് വെള്ളമറ്റം സിമ്പോസിയം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി സിഎംസി അമല പ്രൊവിന്‍സ് സു പ്പീരിയര്‍ സിസ്റ്റര്‍ എലിസബത്ത് സാലി അനുസ്മരണ പ്രഭാഷണം നടത്തി. സീറോ മല ബാര്‍ സഭ വിശ്വാസപരിശീലന കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വട്ടം കേരള ത്തിലെ വിശ്വാസപരിശീലനരംഗത്തെ കാലിക പ്രതിസന്ധികളും പരിഹാരങ്ങളും എ ന്ന വിഷയത്തില്‍ പേപ്പര്‍ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഫാ. തോമസ് മേല്‍വട്ടം, ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്്‌സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളി രൂപത മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. സെ ബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ മോഡറേറ്ററായിരുന്നു. ജോര്‍ജുകുട്ടി വട്ടക്കുഴി കൃതജ്ഞത അര്‍പ്പിച്ചു.
ഉച്ചകഴിഞ്ഞ് രൂപതയിലെ എല്ലാ സണ്‍ഡേസ്‌കൂളിലെയും പ്രഥമാധ്യാപകര്‍, രൂപതാ ആനിമേറ്റര്‍മാര്‍, ഫൊറോന സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്ത സമ്മേളനവും നടന്നു.