കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വരുമ പാലിയേ റ്റീവ് കെയര്‍ സൊസൈറ്റി സാന്ത്വന പരിചരണ രംഗത്ത് പുതിയ മുന്നേറ്റത്തിന് തുട ക്കം  കുറിക്കുന്നു.വൃക്കരോഗത്താല്‍  വലയുന്നവര്‍ക്ക് ആശ്വാസമായി സമഗ്ര പരിച രണം ലക്ഷ്യമിട്ട്   ജീവധാര പ്രോജക്ടിന് രൂപം നല്‍കി.താലൂക്കിലെ മുഴുവന്‍ പഞ്ചാ യത്തുകളിലെയും ഏറ്റവും നിര്‍ധനരായ കിഡ്നി രോഗികളെ സന്ദര്‍ശിച്ച് അവരുടെ  പ്രശ്നങ്ങള്‍ പഠിച്ച് ആവശ്യമായ സഹായം എത്തിക്കുന്ന ഈ പദ്ധതി വെള്ളിയാ ഴ്ച്ച രാവിലെ  പത്തിന് കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്  ഹാളില്‍  കേരള സ്റ്റേറ്റ്  ഓര്‍ഫനേജ് കണ്‍ട്രോള്‍  ബോര്‍ഡ്  ചെയര്‍മാന്‍ ഫാ.റോയി വടക്കേല്‍ നിര്‍വഹിക്കും.

കൂടാതെ ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ സ്വരുമയ്ക്ക് ലഭിച്ച വാഹനത്തി ന്റെ താക്കോല്‍ ദാനവും  നടക്കും.പ്രോജക്ടിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി കെ എം എ ഡയാലിസിസ് സെന്ററിന് ആറു മാസം മുമ്പ് സ്വരുമ ഒരു ഡയാലിസിസ്   മെഷ്യന്‍ സംഭാവന നല്‍കിയിരുന്നു.ഡയാലിസിസ് ചെയ്യുന്നവര്‍ക്കും വൃക്ക മാറ്റിവെ ച്ചവര്‍ക്കും മരുന്നുകള്‍ നല്‍കുക,രോഗ പ്രതിരോധത്തിനായി ബോധവത്ക്കരണ ക്ലാസു കള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയവ  പ്രോജക്ടിന്റെ  ഭാഗമായി സ്വരുമ നടപ്പാക്കും.