പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ചിറക്കടവിൽ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന് വോട്ടു തേടി ഭാര്യയും മകളുമെത്തി. കെ.സുരേന്ദ്രന്റെ ഭാര്യ ഷീബയും മകൾ ഗായത്രിയുമാണ് ഇന്നലെ മണ്ഡലത്തിലെ അമ്മമാരെയും സ്ത്രീകളെയും കുട്ടികളെയും കണ്ട് വോട്ടഭ്യർഥിച്ചത്.
രാവിലെ ചിറക്കടവ് മഹാദേവക്ഷേത്രത്തിലും ഇരിക്കാട്ട് ഭദ്രകാളി ക്ഷേത്രത്തിലും ദർശനം നടത്തിയതിന് ശേഷമാണ് പ്രചാരണത്തിനിറങ്ങിയത്. മണ്ഡലത്തിലെ ബിജെപി, എൻഡിഎ പ്രവർത്തകരും മഹിളാമോർച്ച പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.പൊൻകുന്നം പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളിലെയും ആതുരാലയങ്ങളിലെയും മുഴുവൻ ജീവനക്കാരെയും കണ്ട് വോട്ടു ചോദിച്ചാണ് ഇരുവരും മടങ്ങിയത്. ചെറുവള്ളി ദേവീക്ഷേത്രത്തിലും ദർശനം നടത്തി അനുഗ്രഹം തേടി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തു.