മുണ്ടക്കയം: വാഹനാപകടത്തില്‍ മരിച്ച സുമീറിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ സ്ഥലം വാഗ്്ദാനം ചെയ്ത് ജോഷിമംഗലം , പണസമാഹരണം 9 ലക്ഷത്തിലേക്ക്.
കഴിഞ്ഞ ദിവസം ചെളിക്കുഴിയില്‍ വാഹനാപകടത്തില്‍ മരിച്ച ഇരുത്തിയേഴുകാരന്‍ സുമീറിന്റെ കുടുംബത്തിനു വീട് വക്കുന്നതിനായി അഞ്ചു സെന്റ് സ്ഥലം നല്‍കുമെന്ന് മേഖലയിലെ റബ്ബര്‍ വ്യാപാരി ജോഷിമംഗലം അറിയിച്ചു.

സ്വകാര്യ ബേക്കറിയില്‍ ജോലിക്കുപോകുന്നതിനിടയിലാണ് സുമീര്‍ വാഹനാപകടത്തില്‍ മരിച്ചത്. ഗര്‍ഭിണിയായ ഭാര്യയും രണ്ടരവയസ്സുകാരി മകളെയും തനിച്ചാക്കിയുളള യാത്രയില്‍ സുമീറിന് സ്വന്തമായി വീട് എന്നത് സ്വപ്നമായി അവശേഷിക്കുകയായിരു ന്നു.വാടകപോലുംകൊടുക്കാനാതെ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കുടുംബസഹായസമിതി രൂപികരിച്ചു പണസമാഹരണം നടത്തുകയായിരു ന്നു.ഇതിനിടയിലാണ് സമിതിയുടെ ട്രഷറര്‍ കൂടിയായ ജോഷിമംഗലം അഞ്ചു സെന്റ് സ്ഥലം നല്‍കാമെന്ന് സമിതിയെ അറിയിച്ചത്.
ദേശീയപാതക്കുസമിപം ചോറ്റി നിര്‍മ്മലാരം ജങ്ഷനില്‍ ജോിയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് ഉദ്ദേശം പത്തു ലക്ഷം രൂപ വിലവരുന്ന സ്ഥലമാണ് കുടുംബത്തിന് നല്‍കുന്നത്.നിരവധി ജീവകാരുണ്യപ്രവര്‍ത്തനം നടത്തിവരുന്നയാളാണ് ജോഷി മംഗലം.

ഇതിനിടടെ സമിതി നടത്തുന്ന പണസമാഹരണം പുരോഗമിക്കുകയാണ് ഇതുവരെ 9ലക്ഷം രൂപയോളം സമാഹരിക്കാനായി.മേഖലയിലെ തോട്ടങ്ങളിലും മറ്റു മേഖലകളിലുംസമാഹരണം നടന്നുവരികയാണ്.