മുണ്ടക്കയം: വാഹനാപകടത്തില്‍ മരിച്ച സുമീറിന്റെ കുടുംബത്തെ സഹായിക്കാന്‍ ശനി,ഞായര്‍ ദിവസങ്ങളി്ല്‍ നാടൊന്നാവുന്നു. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ചെളിക്കുഴിയി ലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇരുപത്തിയേഴുകാരനായ സുമീറിന്റെ കുടുംബം ഇപ്പോള്‍ അനാഥമാണ്. ചെറുപ്പത്തിലെ മാതാവു മരിച്ചുപോവുകയും പിതാവു ഉപേക്ഷി ച്ചു പോവുകയും ചെയതതിനെ തുടര്‍ന്ന് മാതൃസഹോദരി ലൈലയാണ് സുമീറിനെ വളര്‍ ത്തിയത്.

ഇതിനിടയില്‍ രോഗത്തെ തുടര്‍ന്ന് ലൈലായുടെ കാല്‍ മുറിച്ചുമാറ്റുകയും ചെയ്തതോടെ വളരെ ചെറുപ്പത്തില്‍ തന്നെ സുമീര്‍ പഠനം ഉപേക്ഷിച്ച് ടൗണിലെ ബേക്കറിയില്‍ സഹാ യിയായി ജോലിക്കുകയറി.മൂന്നു വര്‍ഷം മുമ്പ് വിവാഹിതനായ സുമീറിനു രണ്ടര വയ സ്സുളള ഷെഫീക്ക ഫാത്തിമയെന്ന മകളുണ്ട്. മൂന്നുമാസം ഗര്‍ഭിണിയായ ഭാര്യുടെയും മകളും വാടക വീട്ടിലാണ് താമസിച്ചു വരുന്നത്.വാടകയും മറ്റു ചെലവുകളും മറ്റുളളവ രുടെ സഹായത്തിലാണ് നടത്തിവരുന്നത്.

ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പഞ്ചായത്ത്് പ്രസിഡന്റ് കെ.എസ്.രാജു,ജില്ലാ പഞ്ചായ ത്തംഗം കെ.രാജേഷ്,റവ.ഫാ,മാത്യു തുണ്ടിയില്‍ ,ബാബു ഇടയാടിക്കുഴി,അസീസ് ബഡാ യില്‍ അടക്കം രക്ഷാധികാരികളായി സുമീര്‍ കുടുംബ സഹായസമിതി രൂപീകരിച്ചത്.

ഇതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ എട്ടുമണിമുതല്‍ മുണ്ടക്കയം ബസ്റ്റാന്‍ഡ് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും സന്ദര്‍ശനം നടത്തി സഹായനിധി സമാഹരിക്കും. ഞായറാഴ്ച രാവിലെ എട്ടുമുതല്‍ അഞ്ചുവരെ മുണ്ടക്കയം പഞ്ചായത്തിലെ വിവിധ വാര്‍ഡ്കള്‍ കേന്ദ്രികരിച്ചു പഞ്ചായത്ത്മെമ്പര്‍മാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെ യും നേതൃത്വത്തിലും,കൂട്ടിക്കല്‍ ,കൊക്കയാര്‍ പഞ്ചായത്തുകളില്‍ കൂട്ടിക്കല്‍ ആശ്രയചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലും സമാഹരണം നടത്തും.

കൂടാതെ ശനി.ഞായര്‍ ദിവസങ്ങളില്‍ ഷൈബു എന്ന സ്വകാര്യ ബസ്സുകളില്‍ പ്രത്യേക പണസമാഹരണവും ഒരുക്കിയിട്ടുണ്ട്ന്നും ഭാരവാഹികള്‍ പറഞ്ഞു.സമാഹരണം വിജയിപ്പിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ബാരവാഹികള്‍ ആവശ്യപെട്ടു.ജോഷിമംഗലം,പി.കെ.നാസ്സര്‍,അബുഉബൈദത്ത് എന്നിവരുടെ പേരില്‍ സംയുക്ത അക്കൗണ്ട് ഐ.സി.ഐ.സി.ഐ.സി.ഐ മുണ്ടക്കയം ശാഖയില്‍ സുമീര്‍കുടുംബസഹായത്തിനായി തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍266301000505 ,ഐ.എഫ്.എസ്..സി.ഐ.സി..ഐസി.0002663.