കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കള്ളകേസെടുത്ത് അറസ്റ്റ് ചെയ്ത  പോലീസ് നടപടിയിൽ പ്രതിഷേധിച്ച്  കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ബ്ലോ ക്ക് പ്രസിഡന്റ് പി. ജീരാജിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി പിഎ ഷെമീർ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി പ്രൊഫ: റോണി കെ.ബേബി മുഖ്യ പ്രഭാഷണം നടത്തി.
ഫിലിപ്പ് പള്ളിവാതുക്കൽ, ഒ.എം ഷാജി, കെ.എസ്.ഷിനാസ് ,നിബു ഷൗക്കത്ത്, ഉണ്ണി ചെറിയാൻ, പി.മോഹനന്‍, പിഎ താജു, ഫസിലി കോട്ടവാതുക്കൽ, ദിലീപ് ചന്ദ്രൻ, സി ബു ദേവസ്യ, അഫ്സൽ കളരിക്കൽ, ഫൈസൽ മഠത്തിൽ, സന്തോഷ് മണ്ണനാനിയിൽ, നാദിർഷ കോനാട്ട്പറമ്പിൽ, അബ്ദുൾ അസീസ്, ഇ.എസ്.സജി, പി.പി.സഫറുള്ളാ ഖാൻ , ബിന്നി. ജി.നായർ, കെ.എസ്. നാസർ, തൻസീബ് വില്ലണി, സെയ്ദ് .എം.താജു എന്നിവർ പ്രസംഗിച്ചു.