കാഞ്ഞിരപ്പള്ളി: കേരള പോലീസിനെ സർക്കാർ മാർക്‌സിസ്റ്റ് വത്കരിച്ചതായി വി.എം സുധീരൻ. രാഷ്ട്രീയ വത്കരിക്കപ്പെട്ട മാർക്‌സിസ്റ്റ് വത്കരിക്കപ്പെട്ട പോലീസിൽ നിന്നും ജനങ്ങൾക്ക് നീതി പ്രതിക്ഷീക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു. പോലീസ് ഓഫീസേർസ് അസ്സോസിയോഷന്റെ നിയമാവ ലിക്ക് വിരുദ്ധമായി രാഷ്ട്രീയ വത്കരിക്കപ്പെട്ട പോലീസ് ഓഫീസർമാരുടെ പ്രകടനം ജന ങ്ങൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. പോലീസ് സേനയിൽ മൂന്ന് വിഭാഗത്തി ൽപ്പെട്ട ജീവനക്കാരാണുള്ളത്.

ഒരു വിഭാഗം കാക്കി യൂണിഫോമിട്ട ക്രിമിനലുകളായി മാറുമ്പോൾ മറ്റൊരു വിഭാഗം നിഷ്‌ക്രിയരായി തുടരുന്നു. സമർത്ഥരായ മൂന്നാമത്തെ വിഭാഗത്തെ സ്വതന്ത്രരായി പ്രവർത്തിക്കാനും അനുവദിക്കുന്നില്ല. ഇവരുടെ കൈകൾ ബന്ധിച്ചിരിക്കുകയാണ്. ഈ സർക്കാർ ചെയ്ത ദ്രോഹം പോലീസ് സേനയെ ഏറ്റവും മോശമായ തലത്തിലെത്തിച്ചു എന്നതാണ്. സംസ്ഥാനത്ത് വന്ന ഭവിച്ച ദുരന്തമാണ് പോലീസിലെ രാഷ്ട്രീയ വത്കരണമെ ന്നും വി.എം സുധീരൻ പറഞ്ഞു. സംസ്ഥാനത്ത് പെൺകുട്ടികളെ കാണാതാകുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. വനിതാ എഡി.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ജെസ്‌നെ കണ്ടെത്തുവാനുള്ള പ്രത്യേക അന്വേഷ്ണ സംഘ ത്തിന് സർക്കാർ രൂപം നൽകണമെന്നും വി.എം സുധീരൻ കൂട്ടിച്ചേർത്തു.

ജെസ്‌നയാുടെ തിരേധാനത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കേൺ ഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബ്ലോക് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പ്രൊഫ. റോണി കെ. ബേബി, പി.എ ഷെമീർ, നിബു ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു