പൊൻകുന്നം: രാജ്യരക്ഷക്കുവേണ്ടിയല്ല ബി.ജെ.പി.യുടെ ഭരണമെന്നും അംബാനി, അദാ നിമാർക്കുവേണ്ടിയാണെന്നും സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. പത്തനംതിട്ടയിലെ എൽ.ഡി.എഫ്.സ്ഥാനാർഥി വീണാജോർജിന്റെ പ്രചാരണാർഥം പൊ ൻകുന്നത്തു നടത്തിയ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

അഞ്ചുവർഷത്തിനിടെ ഓരോ വർഷവും ആദിവാസി, പിന്നാക്ക വിഭാഗങ്ങൾക്കുള്ള പ ദ്ധതികൾ വെട്ടിക്കുറയ്ക്കുകയാണ് മോദി സർക്കാർ ചെയ്തത്. മനുസ്മൃതിയും ആർ.എ സ്.എസുമല്ല രാജ്യത്തിന് വേണ്ടതെന്ന് നമ്മൾ തിരിച്ചറിയണം. ബി.ജെ.പി.യും മോദിയും കേരളജനതയെ ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്ന് പ്രളയകാലത്ത് നാം കണ്ടതാണ്. ബി.ജെ.പി.ക്കെതിരെ പൊരുതുന്ന അമേഠിയിൽ നിന്നുള്ള വലിയ നേതാവ് വയനാട്ടിൽ ബി.ജെ.പി.സ്ഥാനാർഥി ഇല്ലാത്തിടത്താണ് മത്സരിക്കുന്നത്.

കേരളത്തിൽ ശ്രീധന്യ എന്ന ആദിവാസി പെൺകുട്ടി ഐ.എ.എസ്.നേടുമ്പോൾ അമേഠി യിൽ ഡിഗ്രിയുള്ള ഒരു പെൺകുട്ടിയെപ്പോലും കാണുവാൻ കഴിയില്ലെന്നും സുഭാഷിണി അലി പറഞ്ഞു. കെ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സലിം പി.മാത്യു, ഒ.പി.എ. സ ലാം, ഗിരീഷ് എസ്.നായർ, ആന്റണിമാർട്ടിൻ, ഐ.എസ്.രാമചന്ദ്രൻ, വി.ജി.ലാൽ തുട ങ്ങിയവർ പ്രസംഗിച്ചു.