കാഞ്ഞിരപ്പള്ളി: ജനുവരി എട്ട്, ഒൻപത് തിയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കി ന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി.സി ഐ ടി യു ജില്ലാ ജോയിൻറ്റ് സെക്രട്ടറി വി പി ഇസ്മയിൽ 26-ാം മൈൽ ജം ഗ്ഷനിൽ വെച്ച് ജാഥ ഉൽഘാടനം ചെയ്തു.പൂതക്കുഴി,പേട്ട ഗവ.ഹൈസ്കൂൾപടി മൈ ക്കാ ജംഗ്ഷൻ,പേട്ട കവല,ബസ് സ്റ്റാൻഡ് കവല എന്നിവിടങ്ങളിൽ പര്യടനം നടത്തി കു രിശു കവലയിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ പി കെ നസീർ, വൈസ് ക്യാപ്റ്റൻ റസിലി തേനം മക്കൽ,ജാഥാ മാനേജർ സി ജോപ്ലത്തോട്ടം,കെ എൻ ദാമോദരൻ,ഷമീം  അ ഹമ്മദ്, വി എൻ രാജേഷ്,എം എ റിബിൻഷാ,കെ ജെ ചാക്കോ,കെ എസ് ഷാനവാസ്, കെ ആർ തങ്കപ്പൻ,കെ എം അഷറഫ്,കെ.ആർ ചെല്ലപ്പൻ നായർ,പി കെ ഗോപി,എം കെ അനന്തൻ,പി ഇ ഇസ്മയിൽ,ജോർജുകുട്ടി ത്തള്ളാനി,ജെയിംസ് പെരുമാംകന്നേൽ,എം ഡി ജോയി,റസിലി തേനം മാക്കൽ,പി പി അബ്ദുൽ സലാം പാറയ്ക്കൽ,പി എ താഹ, ജോബി കേളിയംപറമ്പിൽ,അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.