ആർഭാടങ്ങൾ വഴി മാറിയപ്പോൾ ചിറക്കടവ് സെൻറ് ഇഫ്രേംസ്‌ ഹൈസ്കൂളിലെ ക്രിസ്മസ്ആഘോഷം ത്യാഗത്തിന്റയും പങ്കുവയ്ക്കലിന്റെയും  സന്ദശമായി .കുട്ടികൾ തങ്ങൾ  സ്വരുക്കൂട്ടിയകൊച്ചു സമ്പാദ്യങ്ങൾ നിർലോഭം നൽകുകയും അതോടൊപ്പം പൂർവ്വവിദ്യാര്ഥികളുംഅദ്ധ്യാപകരുംഅനദ്ധ്യാപകരുംപി റ്റി  പ്രധിനിധികളും ഒപ്പം  കൈകോർത്തപ്പോൾ പലതുള്ളിപെരുവെള്ളം പോലെ   കൂട്ടായ്മ്മ ഒരു സ്നേഹ ബക്കറ്റായി മാറി .അരലക്ഷത്തോളം തുകയാണ്  കൂട്ടായ്മയിലൂടെ സമാഹരിയാകാൻ സാധിച്ചത് .  

ക്രിസ്മസ് കേക്ക് ഉൾപ്പടെയുള്ളഭക്ഷ്യവിഭവങ്ങൾ കൊണ്ട് സമ്പന്നമായാ സ്നേഹബക്കറ്റ്സ്കൂളിലെ  തന്നെ സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന അൻപതോളം കുട്ടികൾക്ക് ആശ്വസമായി .അർത്ഥം നഷ്ടപ്പെട്ടു പോയ  വെറുംആചരണം മാത്രമായി മാറരുത്ക്രിസ്മസ് ആഘോഷം എന്ന സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി വിമലാജേക്കബ്ബിന്റെ കാഴ്ചപ്പാടാണ് സ്നേഹബക്കറ്റ് എന്ന ആശയത്തിനു പിന്നിൽ

ആഘോഷങ്ങളല്ലകരുതലാണ് വേണ്ടതെന്നും ,ക്രിസ്തുമസ് ആഘോഷങ്ങൾ അര്ഥപൂര്ണമാകുന്നത് ഇത്തരത്തിലുള്ളപങ്കുവയ്ക്കലിലൂടെയാണെന്ന് സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളും സ്നേഹ ബക്കറ്റ് വിതരണവും ചെയ്തു സംസാരിക്കുകയായിരുന്നു സ്കൂൾ മാനേജർ ഫാ .വര്ഗീസ് പുതുപ്പറമ്പിൽതന്റെ ക്രിസ്മസ് സന്ദേശത്തിൽ കുട്ടികളെ ഓർമിപ്പിച്ചു .