ഡിജിറ്റൽ ക്ലാസ്റൂമുകളിൽ ഗുരുമുഖത്തുനിന്നും കേൾക്കുന്നതിനപ്പുറം കണ്ടും കണ്ട റിഞ്ഞും ലോകത്താകമാനമുള്ള മാറ്റങ്ങൾ മനസിലാക്കുന്നതു ലോകത്തിന്‍റെ ഭാവി നി ർണയിക്കുന്നതിൽ മുഖ്യഘടകമാകുമെന്നു എക്സ്.എം.എൽ.എ. കെ.ജെ തോമസ്. പെ രുവന്താനം സെന്‍റ്. ആന്‍റണീസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക്ജേതാക്കളെ ആദരിച്ചു കൊണ്ടും ഡിജിറ്റൽ ക്ലാസ്റൂമുകൾ ഉദ്ഘാടനം ചെയ്തുകൊണ്ടും സംസാരിക്കുകയാ യി രുന്നു അദ്ദേഹം. ഡിജിറ്റൽ സാങ്കേതികവിദ്യകൾ നൽകുന്ന അറിവുകളിലെ നെല്ലും പ തിരും തിരിച്ചറിയുവാൻ യുവതലമുറയ്ക്കു സാധിക്കണമെന്നും അതിനു ലോജിക്ക ലായ ചിന്ത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃത്യമായ അപഗ്രഥനത്തോടെ തീരുമാനങ്ങളിൽ എത്തിയാൽ സാങ്കേതിക വിദ്യകൾ മനുഷ്യകുലത്തിനു അനുഗ്രഹമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഫണ്ട്മുടക്കി ഇത്തരത്തിലുള്ള ആധുനിക സജ്ജീകരണങ്ങൾ ഒരുക്കുന്നതിലെ നിശ്ചയദാർഢ്യവും പുതുമയെ ഉൾകൊള്ളുവാനുള്ള കോളേജിന്‍റെ ആത്മാർത്ഥമായ ശ്രമവും പ്രശംസനീയ മാണെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു .ലക്ഷ്യബോധവും ചിട്ടയായപഠനവും പു തുമയെ ഉൾകൊള്ളുവാനുള്ള മനസും വ്യക്തി ജീവിതത്തിന്‍റെ ശക്തിയായി മാറുമെ ന്നതിൽ സംശയമില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ റാങ്ക് ജേതാക്ക ളെ അനുമോദിച്ച് സംസാരിച്ച ഇടുക്കി ജില്ലാ സബ് കളക്ടർ ഡോ. അരുൺ എസ്. നായർ ഐഎഎസ് ആത്മാർഥമായ പരിശ്രമവും നിശ്ചയ ദാർഢ്യവും വിജയത്തിലേക്ക് എ ത്തിക്കുമെന്ന് വ്യക്തമാക്കി. കോളേജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷനായ യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ടി ബിനു മുഖ്യപ്രഭാഷണം നട ത്തി.

യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആന്‍റണി ജോസഫ് കല്ലമ്പള്ളി സ്വാഗതം ആശംസിച്ചു. വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു , റെസ്നിമോൾ ഇ. എ, രതീ ഷ് പി.ആർ, ബോബി കെ മാത്യൂ, ക്രിസ്റ്റി ജോസ്, ലീന മാത്യു, പ്രിൻസി പ്രശാന്ത്, സു ബിമോൾ ബാബു, അശ്വനി ജയ്സി, ജിനു തോമസ്, ഷാന്റി മോൾ എസ്., ലിയാമോൾ ഇ .എം, അക്ഷയ് മോഹൻദാസ്, ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു. റാങ്ക് ജേതാക്കളാ യ കൃഷ്ണപ്രിയ കെ.എ., ഡോണ ജോസഫ്, എന്നിവർ മറുപടി പ്രസംഗം നടത്തി. യോ ഗ ത്തിൽ കോളേജ് സെക്രട്ടറി ശ്രീ. റ്റിജോമോൻ ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.