കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു . ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആളുകൾ നായ്ക്കളെ ഭയന്ന് നടക്കേ ണ്ട ഗതികേടിലാണ്. താലൂക്കിലെ ഭരണസിരാകേന്ദ്രമായ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ തെരുവുനായ്ക്കൾ കയ്യടക്കിയ സ്ഥിതിയിൽ. ഒന്നും രണ്ടുമല്ല നാലോളം നായ്ക്ക ളാണ് ഇവിടം കയ്യടക്കിയിരിക്കുന്നത് .സിവിൽ സ്റ്റേഷനുള്ളിൽ പോലും നായ്ക്കളെ പേടി ക്കാതെ നടന്നു പോകാൻ കഴിയാത്ത അവസ്ഥയിലാണ്.

സിവിൽ സ്റ്റേഷനിലെ വാതിലുകൾക്കും, സ്റ്റെപ്പുകൾക്കും സമീപം നിലയുറപ്പിക്കുന്ന നായ്ക്കൾ പൊതുജനങ്ങൾക്ക് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.പരിസരത്തുകൂടി നട ന്നു പോകുന്നവരെ നായ്ക്കൾ ഓടിക്കുന്നതും സ്ഥിരം സംഭവമാണ്. ഇരുചക്രവാഹനയാ ത്രക്കാർക്ക് നേരെയും നായ്ക്കളുടെ ശല്യമുണ്ട്. ഭാഗ്യം കൊണ്ടാണ് പലപ്പോഴും ഇവയു ടെ കടിയേല്ക്കാതെ ആളുകൾ രക്ഷപ്പെടുന്നത്. ചില പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർക്ക് നേരെ നായ്ക്കളുടെ ശല്യം കൂടുതലാണന്നും പറയപ്പെടുന്നു.

ജീവനക്കാർ മിച്ചം വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ നൽകുന്നതാണ് തെരുവ് നായ്ക്കൾ സിവിൽ സ്റ്റേഷനിൽ തമ്പടിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.നായ്ക്കളെ തുരത്താൻ നടപടി വേണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.