പൊന്‍കുന്നം:മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കലല്ല മറിച്ച് ശ്രീധരീയം പദ്ധതി നടപ്പിലാക്കി നാടിനെ സേവിക്കലാണ് ശരിക്കുള്ള രാഷ്ടീയ പ്രവര്‍ ത്തനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. ബി ജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ഗ്രാമദീപത്തില്‍ ശ്രീധരീയം ഭവന ദാന പദ്ധതിയിലൂടെ നിര്‍മിക്കുന്ന രണ്ടു വീടുകളുടെ ശിലാസ്ഥാപനം നി ര്‍വഹിക്കുകയായിരുന്നു പി.എസ്.ശ്രീധരന്‍ പിള്ള. ബിജെപിക്ക് ആരോ ടും ശത്രുതയില്ല.വര്‍ഗ സമരമല്ല വര്‍ഗ സമന്വയമാണ് ബിജെപിയുടെ നയം. ഇഎംഎസ് ഭവന പദ്ധതിയിലേക്കുള്ള പണം പ്രധാനമന്ത്രി എല്ലാവര്‍ക്കും വീടെന്ന പദ്ധതിയിലൂടെ നല്‍കിയ പണമാണ് സംസ്ഥാന സര്‍ക്കാര്‍ വിനിയോഗി ക്കുന്നതെന്നും പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചു. ബിജെപി ചിറക്ക ടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി.ഹരിലാല്‍ അധ്യക്ഷത വഹിച്ചു.

ജില്ല പ്രസിഡന്റ് എന്‍.ഹരി, കെ.പി.സുരേഷ്, ലിജിന്‍ ലാല്‍, കെ.ജി.കണ്ണ ന്‍, വി.എന്‍.മനോജ്, ടി.ബി.ബിനു, എസ്. മിഥുല്‍, എ.എസ്.റെജികുമാര്‍, ജയ ബാലചന്ദ്രന്‍, ബാലു .ജി. വെള്ളിക്കര, പി.ആര്‍.രാജേഷ്, രാജേഷ് കര്‍ ത്ത, ഉഷ ശ്രീകുമാര്‍, വൈശാഖ്.എസ്.നായര്‍, സോമ അനീഷ്, വിജി.രാജി, സുബിത ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡിലാണ് ഇത്തവണ രണ്ടു വീടുകളും നിര്‍മിക്കുന്നത്. ജന്മനാ കാഴ്ചയില്ലാത്ത ഗ്രാമദീപം താവൂര്‍ കാട്ടാറാത്ത് ബിജു, പൂര്‍ണിമ വീട്ടില്‍ സ്മിതാമോള്‍ എന്നിവരാണ് ഗുണഭോക്താക്ക ള്‍. 2012ല്‍ ആരംഭിച്ച ശ്രീധരീയം പദ്ധതിയിലൂടെ ഭവനരഹിതരായ 7 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ചെറുവള്ളി 13-ാം വാര്‍ഡിലാണ് ശ്രീധരീയം വീട് നിര്‍മിച്ചത്.