പൊൻകുന്നം:സ്ഥാനാർഥികളെക്കാൾ തിരക്ക് ഇപ്പോൾ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌കാ ഡിനാണ്. പൊതു സ്ഥലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ , റോഡുകളുടെ വശങ്ങൾ എന്നിവി ടങ്ങളിൽ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പോസ്റ്റുകൾ, ബാനറുകൾ, കൊടി എന്നിവ നീക്കം ചെ യ്യുന്നതിലും വേഗത്തിൽ തിരിച്ച് എത്തുന്നതാണ് സ്‌ക്വാഡിന്റെ ഓട്ടത്തിന് വേഗം കൂട്ടു ന്നത്. ഡപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ 4 പേ രും ഒരു വണ്ടിയും ആണ് സ്‌ക്വാഡിൽ ഉള്ളത്.

ഓരോ നിയമസഭാ മണ്ഡലത്തിനു ഒരു സ്‌ക്വാഡ് വീതമാണ് അനുവദിച്ചിരിക്കുന്നത്.തിര ഞ്ഞെടുപ്പ് കമ്മിഷന്റെ നിരോധനമുള്ള സ്ഥലത്തെ പ്രചണ സാമഗ്രകികൾ സ്ഥാനാർഥിക ൾ തന്നെ നീക്കം ചെയ്യാത്ത പക്ഷം ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നിക്കം ചെയ്ത് അതിന് ചെലവായ തുക അതാത് സ്ഥാനാർഥികളുടെ കണക്കിൽ നിന്നു ഈടാക്കുകയാണ് ചെയ്യുന്നത്.

LEAVE A REPLY