ആനക്കല്ല്: കേരള കോണ്‍ഗ്രസ് നേതാവിനെ പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലത്ത് രാത്രിക്ക് കയറിയതിന് ആദ്യം വീട്ടുകാര്‍ പൊക്കി. പിന്നെ പോലീസും. ആനക്കല്ലില്‍ ഒരു വീട്ടില്‍ പേയിങ്ങ് ഗസ്റ്റ് ആയി താമസിക്കുന്ന പെണ്‍കുട്ടികളുടെ മുറിയില്‍ രഹസ്യമായി എത്തി നോക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നേതാവ് വെട്ടിലായത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് സംഭവം.

മദ്യ ലഹരിയിലായിരുന്ന നേതാവ് നേരെ പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലെത്തുക യും ടെറസിന് മുകളില്‍ കയറി കുളിമുറിയിലേക്ക് ഒളിഞ്ഞ് നോക്കുകയുമായിരുന്നു. മദ്യ ലഹരിയിലായിരുന്ന നേതാവ് ഇതിനിടെ ഇവിടെ കിടന്ന് ഉറങ്ങിപ്പോയി. കൂര്‍ക്കംവലി കേട്ട് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നേതാവ് കിടന്ന് ഉറങ്ങുന്നത് കാണുന്നത്.

പിന്നീട് നാട്ടുകാരും വിവരം അറിഞ്ഞതോടെ ആകെ ബഹളമായി. സംഭവമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസും സ്ഥലത്തെത്തി. പീന്നീട് സംഭവം രൂക്ഷമായതോടെ നേതാവ് അബദ്ധം പറ്റിയാതാണെന്ന് അറിയിച്ച് സംഭവത്തില്‍ നിന്ന് തടിയൂരി. കേരള കോണ്‍ഗ്രസ് (എം) യുവജന വിഭാഗത്തിന്റെ സംസ്ഥാന നേതാവാണ് ഇദ്ദേഹം.