കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളില്‍ 49-ാമത് സ്‌പോര്‍ട്‌സ് മാമാങ്കത്തിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ റവ. ഫാ. അഗസ്റ്റിന്‍ പഴേപറമ്പി ല്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം കലാകായിക വിനോദങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം വിദ്യാര്‍ത്ഥികേെളാട് ആഹ്വാനം ചെയ്തു.

തുടര്‍ന്നു നടന്ന വര്‍ണ്ണാഭമായ മാര്‍ച്ചുപാസ്റ്റില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. സ്‌കൂള്‍ പി.റ്റി.എ. പ്രസിഡന്റ് ജോഷി അഞ്ചനാട്ട് അദ്ധ്യക്ഷത വഹിച്ച യോഹത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ സ്വാഗതം ആസംസിക്കുകയും വൈസ് പ്രിന്‍സിപ്പാള്‍ ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെ., പി.റ്റി.എ. വൈസ് പ്രസിഡന്റ് സലീം അജന്ത, മദര്‍ പി.റ്റി.എ. പ്രസിഡന്റ് സിനി ജിബു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി.റ്റി. മാസ്റ്ററുടെ കൃതജ്ഞതാ പ്രകാശനത്തോടെ സ്‌പോര്‍ട്ട് മാമാങ്കത്തിനു തുടക്കമായി.