എലിക്കുളം:ഏക്കറുകണക്കിന് ഭൂമി സ്വന്തമായുള്ളവര്‍ സ്വന്തം മാതാപിതാക്കളുടെ ശവശരീരം മറവു ചെയ്യുവാന്‍ പോലും തര്‍ക്കങ്ങളുന്നയിക്കുന്ന ഈ കാലഘട്ടത്തില്‍ തന്റെ ആരുമല്ലാത്ത ഒന്‍പതോളം ആത്മാക്കള്‍ ക്ക് വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുകയാണ് എലിക്കുളം തേനംമാക്കല്‍ സിറിയക് .

ജോസഫ് (കുറുവച്ചന്‍ )എന്ന റിട്ട: കോളേജ് അദ്ധ്യാപകന്‍. അന്‍പതു വര്‍ഷം മുന്‍പ് പിതാവ് പോത്തന്‍ ജോസഫ് പറമ്പിലെ പണിക്കാരനും ഒരു തുണ്ടു ഭൂമി പോലും സ്വന്തമായിട്ടില്ലാത്ത ഇട്ടിണ്ടാന്‍ മരിച്ചപ്പോള്‍ സ്വന്തം പുരയിടത്തിലായിരുന്നു മറവു ചെയ്തത്.അന്ന് സിറിയകിന് വയസ്സ് 14 .സ്വന്തം പിതാവ് പിന്തുടര്‍ന്ന ആ പാത ഇന്ന്,സിറിയക് പിന്തുടരുകയാണ്.ഇക്കഴിഞ്ഞ ദിവസം അന്തരിച്ച അയല്‍വാസിയും വര്‍ഷങ്ങളായി ഇവരുടെ ആശ്രിതനുമായ ചെല്ലപ്പനിലൂടെ.

ഒന്‍പത് ശവശരീരങ്ങളും ഇവിടെ സംസ്‌കരിച്ചത് ആരും വന്ന് അഭ്യര്‍ത്ഥിക്കുകയോ അപേക്ഷിക്കുകയോ ചെയ്തിട്ടായിരുന്നില്ല.രണ്ടും, മൂന്നും സെന്റ് സ്ഥലത്ത് താമസിക്കു ന്നവര്‍ ആരെങ്കിലും നിര്യാതരാവുമ്പോള്‍ തന്നെ അവര്‍ക്ക് അന്തിയുറങ്ങുവാന്‍ ഭൂമി തയ്യാറാക്കി സിറിയക് ബന്ധുക്കളെ അറിയിക്കുകയാണ് ചെയ്യുന്നത്.ഇത്തരത്തില്‍ നിരവധി പാവപ്പെട്ടവര്‍ സിറിയകും കുടുംബവും താമസിക്കുന്ന തറവാടു വീടിനോടു ചേര്‍ന്നുള്ള ഭൂമിയില്‍ അന്തിയുറങ്ങുന്നു.

മാന്നാനം കെ.ഇ കോളേജില്‍ 30 വര്‍ഷം രാഷ്ട്രമീമാംസ വിഭാഗം അദ്ധ്യാപകനായി സേവ നമനുഷ്ടിച്ച ശേഷം ഇപ്പോള്‍ വിശ്രമ ജീവിതമാണ് സിറിയക് ഭര്‍ത്താവിന് എല്ലാ
പിന്തുണയുമായി ഭാര്യയും വീട്ടമ്മയും റോസ്‌ലി ഒപ്പമുണ്ട്.കുടുംബത്തിന്റെ ഈ നന്മ യ്ക്ക് വിദേശത്ത് ജീവിക്കുന്ന മക്കളായ അശോകിന്റെയും അയ്ഡയുടേയും പിന്തുണയു മുണ്ട്. വര്‍ഷങ്ങളായി സിറിയക് ചെയ്തു വന്നിരുന്ന ഈ പുണ്യകര്‍മം സിറിയകിന്റെ വീടും പരിസരവും വിട്ട് പുറം ലോകം അറിയുന്നത് ഈ വാര്‍ഡി ന്റെമെമ്പറും എലി ക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ മാത്യൂസ് പെരുമനങ്ങാടനിലൂടെയാണ്.

മാത്യൂസ് വീട്ടിലെത്തി സിറിയക്കിനെ അഭിനന്ദിക്കുകയും പഞ്ചായത്തിന്റെ പിന്തുണ
അറിയുക്കുകയും ചെയ്തു.