കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിലുടനീളം സ്ഥാപിച്ച സൗരോർജ വിളക്കുകൾ കണ്ണടച്ചു.ലൈറ്റുകൾ ഒന്നാകെ കേടായിട്ടും നന്നാക്കുവാൻ നടപടിയില്ല.കഴി ഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കാഞ്ഞിരപ്പള്ളി ടൗണിലുടനീളം സൗരോ ർജ വിളക്കുകൾ സ്ഥാപിച്ചത്. അമ്മിണി എന്ന കമ്പനിയാണ് കരാറേറ്റെടുത്ത് അന്ന് വിള ക്കുകൾ സ്ഥാപിച്ചത്.വ്യാപാരികൾക്കും, കാൽനടയാത്രക്കാർക്കും ഇത് ഏറെ പ്രയോജ നകരവുമായിരുന്നു.എന്നാൽ രാത്രിയിലുടനീളം പ്രകാശം പരത്തിയിരുന്ന ഈ വഴിവിളക്കുകളെല്ലം ഇന്ന് മി ഴിയടച്ച നിലയിലാണ്.കുരിശുകവല മുതൽപേട്ടക്കവല വരെയും പുത്തനങ്ങാടി റോഡി ലുമടക്കം സ്ഥാപിച്ച ലൈറ്റുകളാണ് പ്രവർത്തനരഹിതമായി മാറിയത്.പലതും പ്രവർ ത്തിക്കാതെ കാടുകയറി കിടക്കുകയാണ്.പാനലുകൾ പലതും പ്രവർത്തനക്ഷമമാണെങ്കി ലും ബാറ്ററികളും,ലൈറ്റുകളും നശിച്ചതാണ് പല സൗരോർജ്ജ വിളക്കുകളും മിഴിയട ക്കാൻ കാരണം. വഴിവിളക്കുകൾ സ്ഥാപിക്കുന്നത് കൂടാതെ കാലാകാലങ്ങളായുള്ള അറ്റ കുറ്റപ്പണിക്ക് കൂടി തുക വകയിരുത്തിയിരുന്നുവെങ്കിൽ യാതൊരു പ്രയോജനവുമില്ലാ തെ ഇവ ഒന്നാകെ നശിക്കില്ലായിരുന്നു.

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സൗരോർജ വിളക്കുകൾ ഇനിയെങ്കിലും പ്രവർത്തനക്ഷമമാ ക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.