കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളി ലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 6ന് നടക്കും. കേരള കോൺഗ്രസിലെ സോഫി ജോസഫാകും പ്രസിഡന്റ്. മുന്നണി ധാരണ പ്രകാരം കാലാവധി പൂർത്തിയായതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ആശാ ജോയിയും വൈസ് പ്രസിഡന്റ് ജോളിമടുക്കക്കുഴിയും രാജി വച്ച ഒഴിവിലേയ്ക്കാണ് ഫെബ്രുവരി മാസം ആറാം തിയതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ‘കോട്ടയം എഡിസി ജനറൽ വരണാധികാരി യായിരിക്കും.രാവിലെ പതിനൊന്ന് മണിക്കാണ് പ്രസിഡന്റ് തെരഞ്ഞടുപ്പ് .

ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.പാറത്തോട് ഡിവിഷനിൽ നിന്നുള്ള കേരള കോൺഗ്രസിലെ സോഫി ജോസഫ് പ്രസിഡന്റായി തെര ഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരു വർഷത്തേക്കാണ് ഇവർക്ക് പ്രസിഡന്റ് സ്ഥാനം.സോഫി ജോസഫ് മുൻ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. അവ ശേഷിക്കുന്ന കാലാവധിയിൽ കേരള കോൺഗ്രസിലെ തന്നെ ചോറ്റി ഡിവിഷനംഗം മറി യാമ്മ ജോസഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഇതുവരെ ധാരണയായിട്ടില്ല. പി.ഐ ഷമീറും, വിടി അയൂബ് ഖാനുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുള്ളത്.

പതിനഞ്ച് ഡിവിഷനുള്ള ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് ഏഴ്, കേരള കോൺഗ്രസ് മൂന്ന്, സി പി എം നാല്, സി പി ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.യു ഡി എഫിന് മൃഗീയ ,ഭൂരിപക്ഷമുളള ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽഅട്ടിമറികളൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല.