കോട്ടയം ജില്ലയിൽ സോഡാ വിലവർദ്ധിപ്പിച്ചു.അഞ്ചിൽ നിന്ന് ഏഴ് രൂപയായാണ് വില വർദ്ധിപ്പിച്ചത്.ഇതോടെ സോഡാനാരങ്ങ വെളളത്തിനും വിലവർദ്ധിക്കാൻ സാധ്യതയേ റി. വേനൽക്കാലം ആരംഭിച്ചതോടെ സോഡായുടെ വില കുത്തനെ വർദ്ധിപ്പിച്ച് ഉല്പാദ കർ. ജില്ലയിലെ ചെറുകിട ഉല്പാദകരാണ് അഞ്ചിൽ നിന്ന് ഏഴ് രൂപയാക്കി സോഡാ വി ല വർദ്ധിപ്പച്ചത്. ഫലത്തിൽ രണ്ടു രൂപയുടെ വർധനവാണ് നിലവിലുണ്ടായിരിക്കുന്നത്.

ഒരു കെയ്സ് സോസായ്ക്ക് 60 മുതൽ 65 രൂപ വരെയാണ് നേരത്തെ ഈടാക്കിയിരുന്ന തെങ്കിൽ ഇപ്പോൾ അത് നൂറു രൂപയായി ഉയർന്നു.ജി എസ് ടി യും,കൂലി വർധനവും, അനുബന്ധ സാധനങ്ങളുടെ വിലയിലുണ്ടായ വർധനവും ആണ് സോഡാ വില വർധന വിന് ഉല്പാദകർ ഉന്നയിക്കുന്ന കാരണം.വർഷങ്ങളായി വില വർദ്ധിപ്പിച്ചിരുന്നില്ല എ ന്ന ന്യായവും ഇവർ ഉയർത്തുന്നു.സോഡാ വില വർധിച്ചതോടെ സോഡാ നാരങ്ങാ വെ ള്ളത്തിനും വില വർധിപ്പിക്കേണ്ട അവസ്ഥയിലാണന്ന് കച്ചവടക്കാർ പറയുന്നു.ഉപ്പിട്ട സോസാ നാരങ്ങ വെള്ളത്തിന് പത്ത് രൂപയും പഞ്ചസാര ഇട്ടതിന് പതിനഞ്ച് രൂപയു മാണ് പലയിടങ്ങളിലും ഇപ്പോൾ ഈടാക്കുന്നത് അപൂർവ്വം ചില കടകളിൽ പതിമൂന്ന് രൂപയ്ക്കും സോഡാനാരങ്ങാവെള്ളം നൽകി വരുന്നുണ്ട്.

വെയിലിന്റെ കാഠിന്യം കൂടുകയും ആവശ്യക്കാർ വർധിക്കുകയും ചെയ്യുന്ന അവസര ത്തിൽ ഏകപക്ഷീയമായി ഉല്പാദകർ സോഡായുടെ വില കുത്തനെ വർധിപ്പിച്ചതിൽ കച്ചവടക്കാർക്കും എതിർപ്പുണ്ട്. വർധിപ്പിച്ച തുകയിൽ ഒരു ഭാഗം കച്ചവടക്കാർക്ക് കൂടി നൽകുക വഴി ഈ എതിർപ്പിനെ മറികടക്കാനാണ് ഉല്പാദകരുടെ ശ്രമം.