ഇൗരാറ്റുപേട്ട: ഈഴവ സമുദായത്തെ ആക്ഷേപിച്ചെന്ന് ആരോപിച്ച് എസ്എൻഡിപി ഹൈറേഞ്ച് യൂണിയൻ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ പ്രകടനം നടത്തി. പ്രാ ദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പി.സി ജോർജ് ഇൗഴവ സമുദായത്തെ അധിക്ഷേപിച്ചെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് എട്ട് യൂണിയനുകൾ സഹക രിച്ചാണു പ്രതിഷേധം സംഘടിപ്പിച്ചത്.

ഈഴവ സമുദായം തെണ്ടികളാണെങ്കിൽ പി.സി ജോർജ് പരമ തെണ്ടിയാ ണ്…… പി.സി ജോർജിനെ കടന്നാക്രമിച്ച് ഈരാറ്റുപേട്ടയിലെ SNDP സമ്മേ ളനം.

യോഗം കൗൺസിലർ പി.ടി.മന്മദൻ ഉദ്ഘാടനം ചെയ്തു.ഈ സമരം സൂചനമാത്രമാ ണെന്നും ഇനിയും ആവർത്തിച്ചാൽ എംഎൽഎ വീട്ടിൽ നിന്നു പുറത്തിറങ്ങാത്ത വിധം സമരം ശക്തമാക്കുമെന്നും യോഗം ഭാരവാഹികൾ പറഞ്ഞു. ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹി ച്ചു.

വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകിടിയേൽ, സെക്രട്ടറി പി.ജീരാജ്, മീനച്ചിൽ യൂണിയൻ കൺവീനർ കെ.എം സന്തോഷ്കുമാർ, കൗൺസിലർ സി.എൻ.ബാബു, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് പി.ഡി.പ്രകാശ്, സെക്രട്ടറി എസ്.ഡി.സുരേ ഷ്ബാബു, കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് രമണൻ, സെക്രട്ടറി പ്രസാദ്, കോട്ട യം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി, സെക്രട്ടറി ആർ.രാജീവ്, ചങ്ങനാ ശേരി യൂണിയൻ സെക്രട്ടറി പി.എം.ചന്ദ്രൻ, വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീ ഷ്, സെക്രട്ടറി എൻ.പി.സെൻ,എരുമേലി യൂണിയൻ പ്രസിഡന്റ് കെ.ബി.ഷാജി, സെക്രട്ടറി ശ്രീപാദം ശ്രീകുമാർ, വനിതാസംഘം കേന്ദ്ര സമിതി അംഗം ഷൈലജ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.