ചിറ്റാർ പുഴയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ചിറക്കടവ് കത്തലാങ്കൽപടിയിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയിൽ മീൻപിടിക്കാൻ പോയ ചക്കാലക്കൽ നിഥിനാണ് പാമ്പിനെ പിടിച്ചത്.ഏഴര അടി നീളവും 20 കിലോ തൂക്കവും വരുന്ന പെരുമ്പാമ്പിനെ ഇന്നലെ രാവിലെ 7 മണിക്ക് പ്ലാച്ചേരിയിൽ നിന്നും എത്തിയ ഫോറസ്റ്റ് സംഘം കൊണ്ടു പോയി.

മീൻ പിടിച്ച ശേഷം പുഴയിൽ നിന്നും കരയിലേക്ക് കയറി വരുന്നതിനിടിയിലാണ് ഏഴര അടി നീളവും 20 കിലോ തൂക്കവും വരുന്ന പെരുംമ്പാമ്പിനെ ചക്കാലക്കൽ നിഥിൽ കണ്ട ത്.തുടർന്ന് സാഹസികമായി അതിനെ പിടികൂടുകയും ചെയ്തു.

രാത്രി മുഴുവൻ വീട്ടിൽ സൂക്ഷിച്ചിരുന്ന പാമ്പിനെ അടുത്ത ദിവസം രാവിലെ ഏഴുമണി യോടെ പ്ലാച്ചേരിയിൽ നിന്നും എത്തിയ ഫോറസ്റ്റ് ഓഫിസർക്ക് നിഥിൻ കൈമാറി. ഇതിന് മുൻപും ഇവിടെ നിന്ന് നിഥിൻ പെരുംമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്.