ജനവാസമേഖലകളെയും കൃഷി സ്ഥലങ്ങളെയും ബഫർ സോണായി പ്രഖ്യാ പിച്ചു കൊണ്ട് ജനങ്ങളെ ഒരു കാരണവശാലും കുടിയിറക്കാൻ അനുവദിക്കി ല്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ…

കൂവപ്പള്ളി,കൂട്ടിക്കൽ, മുണ്ടക്കയം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രീയപരമായും നിയമപരമായും ഭരണപരമായും ഈ പ്രവർത്തനങ്ങളെ നേരിടും. ബഫർ സോണുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചകളിലുടെ പരിഹരിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്യും. ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലും അവസാനം ഫോറസ്റ്റ് വകുപ്പ് അടയാളപ്പെടുത്തിയ സ്ഥലങ്ങളിലും ഉൾപ്പെടെ ജനവാസമേഖലകേന്ദ്രങ്ങൾ വന്നിട്ടുണ്ടെങ്കിൽ ഏത് വിധേനെയും എംപവേർഡ് കമ്മിറ്റി ബോധിപ്പിക്കാനും ആ സ്ഥലങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിപ്പിച്ചെടുക്കാനും കഴിയുന്ന വിധത്തിൽ നടപടികളുമായി മുന്നോട്ട് പോകും.
ഏയ്ഞ്ചൽവാലി മേഖലയിൽ 1600 പേർക്ക് പട്ടയം വിതരണം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയിൽ 400 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിചേർത്തു.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. പീരുമേട് എം എൽ എ വാഴൂർ സോമൻ, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, സബ് കളക്ടർ സഫ്ന നസറുദ്ദീൻ, ജില്ലാ പഞ്ചായത്തംഗമായ പി.ആർ. അനുപമ,.ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.ആർ. തങ്കപ്പൻ, ഡയസ് കോക്കാട്ട്, രേഖാ ദാസ്, കൂട്ടിക്കൽ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ജസ്സി ജോസ്, വൈസ് പ്രസിഡന്‍റുമാരായ റോസമ്മ തോമസ് പുളിക്കൽ, സിന്ധു മോഹനൻ, ദിലീഷ് ദിവാകരൻ, കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടി,
ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ,.വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ
എന്നിവർ പങ്കെടുത്തു.