കാഞ്ഞിരപ്പളളി: അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗ വും, കെ.എസ്.സി.എസ്.ടി യും എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാ ലയും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ശില്പശാല നാഷണല്‍ സിംപോസിയം ഓണ്‍ കോബസിറ്റ്‌സ് ഡോ.ബി.രമേശ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍  ലാക്കപ്പറ മ്പിലിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജര്‍ ഫാ. മാത്യു പായിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. ടോംസ് ഫിലിപ്പ്, പ്രൊഫ. ജിപ്പുജേക്കബ്ബ്, പ്രൊഫ.കെ. ജെഫി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ശില്പശാ ലയില്‍ ന്യൂസിലാന്റ് ആസ്ഥാനമായ പൈകാട്ടോ സര്‍വ്വകലാശാലയിലെ ശ്രീ. ടോം സണ്ണി, ഡോ. ബി. രമേശ്, തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കി.

മൂന്ന് ദിവസങ്ങളായി നടന്ന ശില്‍പ്പശാലയില്‍ പ്രഗത്ഭരായ ഗവേഷകരും അധ്യാപകരും ക്ലാസുകള്‍ നയിച്ചു. കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപ കരും ഗവേഷണ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.