കാഞ്ഞിരപ്പള്ളി:പാറത്തോട് പഞ്ചായത്തിന്റെയും സഹകരണ ബാങ്കിന്റേയും മുൻ പ്രസിഡണ്ടും സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന പി ഐ ഷുക്കൂറിന്റെ അനുസ്മരണ സമ്മേളനം നവംബർ അഞ്ചിന്‌ പകൽ രണ്ടിന് പൊടിമറ്റം സെൻറ്റ് മേരീസ്പാരീഷ് ഹാളിൽ നടക്കും.

അനുസ്മരണ സമ്മേളനം മന്ത്രി എം എം മണി ഉൽഘാടനം ചെയ്യും.പി ഐ ഷുക്കൂറി ന്റെ ചിത്രം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനാച്ഛാദനം ചെയ്യും. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും. പാറ ത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജയാ ജേക്കബ് ചടങ്ങിൽ അധ്യക്ഷയാകും.ഓർമ്മ ചെപ്പ്, എൻഡോവ്മെൻറ്റ് പ്രഖ്യാപനം വിതരണം, പഴയ ഗാനങ്ങളുടെ അവതരണം എന്നിവ ഉണ്ടാകും.പാറത്തോട് പഞ്ചായത്തും സഹകരണ ബാങ്കും പബ്ലിക്ക് ലൈബ്ര ററിയും ചേർന്നാണ് ഓർമ്മചെപ്പ് എന്ന പേരിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചി ട്ടുള്ളത്.

LEAVE A REPLY