എരുമേലി : ശബരിമല പാതകളെ അപകടവിമുക്തമാക്കാൻ പോലിസിൻറ്റെ ശുഭയാ ത്രാരഥം ചലിച്ചുതുടങ്ങി. കൊച്ചി റേഞ്ച് ഐജി പി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. എരുമേലിയിൽ നടന്ന ചടങ്ങിൽ ജില്ലാ പോലിസ് മേധാവി മുഹമ്മദ് റെഫിഖ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഇമ്മാനു വേൽ പോളിൻറ്റെ നേതൃത്വത്തിലാണ് ശുഭയാത്രാ പ്രചാരണപരിപാടി സംഘടിപ്പിച്ചി രിക്കുന്നത്.
അലങ്കരിച്ച വാഹനത്തിലാണ് ശുഭയാത്രാ പ്രചാരണവുമായി പോലിസ് ശബരിമല പാതകളിലൂടെ പ്രയാണം നടത്തുക. വിവിധ ഭാഷകളിൽ ഉച്ചഭാഷിണികളിലൂടെ അറിയിപ്പുകൾ നൽകുന്നത് കൂടാതെ ബോധവൽകരണവും ലഘുലേഘ വിതരണവു മുണ്ട്. തീർത്ഥാടകരെ സഹായിക്കുകയും സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ട് ശബരിമല തീർത്ഥാടനകാലങ്ങളിലും ശുഭയാത്രാ ബോധവൽക്കരണം സംഘടിപ്പിച്ചത് ഏറെ പ്രയോജനം ചെയ്തിരുന്നു.
ട്രാഫിക് നിയമങ്ങൾ പാലിക്കാനും അമിത വേഗതയും അശ്രദ്ധയുമുളള ഡ്രൈവിംഗ് ഒഴി വാക്കാനും സുരക്ഷിതമെന്നുറപ്പാക്കി വാഹനയാത്ര നടത്താനും തീർത്ഥാടകരെ പ്രേരിപ്പി ക്കുന്നതിനുളള ബോധവൽക്കരണമാണ് ലക്ഷ്യം. എരുമലിയിൽ ശുഭയാത്രാ പ്രയാണത്തി ൻറ്റെ ഉദ്ഘാടന പരിപാടിയിൽ മണിമല സിഐ റ്റി ഡി സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡൻറ്റ് ടി എസ് കൃഷ്ണകുമാർ, എസ്ഐ മനോജ് മാത്യു, മുജീബ് റഹ്മാൻ, അനിയ ൻ എരുമേലി തുടങ്ങിയവർ പങ്കെടുത്തു.