കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംക്‌ഷനിലെ ബലക്ഷയത്തിലായ പഞ്ചായത്ത് ഷോപ്പി ങ് കോംപ്ലക്സ് പൊളിച്ചുനീക്കണമെന്ന് കലക്ടറുടെ നിർദേശം. കെട്ടിടം പൊളിച്ചു നീക്ക ണമെന്ന് ജില്ലാ പൊലീസ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയതിന്റെ അടി സ്ഥാനത്തിലാണ് കെട്ടിടം പൂർണമായും പൊളിച്ചു നീക്കാൻ കലക്ടർ നിർദേശിച്ചത്. ക ഴിഞ്ഞ മാസം കെട്ടിടത്തിന്റെ മുകളിലെ കോൺക്രീറ്റ് പ്ലാസ്റ്ററിങ് അടർന്നുവീണ് താ ഴെ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർന്നിരുന്നു. പൊൻകുന്നം, പാലാ കോട്ട യം, ചങ്ങനാശേരി തുടങ്ങി പടിഞ്ഞാറോട്ടുള്ള ബസ് യാത്രക്കാരും കാൽനട യാത്രക്കാ രും ഉൾപ്പെടെയുള്ളവർ ഏതു സമയവും നിൽക്കുന്ന ഇവിടെ കാർ പാർക്ക് ചെയ്തിരുന്ന തിനാൽ വൻ അപകടമാണ് അന്ന് ഒഴിവായത്.

1984ൽ നിർമാണം ആരംഭിച്ച് 1990ൽ പൂർത്തിയാക്കിയ 3 നില കെട്ടിടത്തിന്റെ പല യിടങ്ങളിലും പ്ലാസ്റ്ററിങ് അടർന്നുവീഴാറായ സ്ഥിതിയിലാണ്. യഥാസമയം അറ്റകുറ്റപ്പ ണികൾ നടത്താത്തതിനാൽ ബലക്ഷയത്തിലായ കെട്ടിടത്തിന്റെ വിണ്ടുകീറിയ ഭി ത്തികൾക്കിടയിൽ മരവേരുകൾ പടർന്നുകയറി ചെറിയ വൃക്ഷങ്ങൾ വളർന്നുനി ൽ ക്കുകയാണ്. ഇരുപതോളം മുറികളുള്ള കെട്ടിടത്തിൽ ഹോട്ടൽ, ഹോമിയോ ആശുപ ത്രി, ഹൈഡ്രോളജി വിഭാഗം ഓഫിസ്, താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസ് സ ഹൃദയ വായനശാല, ഹോട്ടൽ – വാർക്ക തൊഴിലാളി യൂണിയൻ ഓഫിസ്, പ്രസ് തുട ങ്ങി വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പകൽ ഒട്ടേറെ ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.