കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാത്തതി ൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സ്റ്റാൻഡ് ഉപരോധിച്ചു. കാഞ്ഞിരപ്പള്ളി പേട്ടക്കവല യിൽ നിന്നും പ്രകടനമായെത്തിയ വിദ്യാർത്ഥികൾ സ്റ്റാൻഡിൽ നിന്നും ബസ് ഇറക്കി വിടാതെ കുത്തിയിരുന്നാണ് ഉപരോധം നടത്തിയത്.എസ്.ഡി കോളേജിലെ രണ്ട് വിദ്യാർത്ഥികളെ മർദിച്ച സ്വകാര്യ ബസ് ജീവനക്കാർ ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ഏരിയ കമ്മറ്റി ആവശ്യ പ്പെട്ടു. ഏരിയ സെക്രട്ടറി ധീരജ് ജെ. ഹരി, പ്രസിഡന്റ് വൈശാഖ്, സഞ്ജയ് വിഷ്ണു, ലിജോ അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.