സംസ്ഥാന  ന്യൂനപക്ഷ  ക്ഷേമവകുപ്പിന്റെ  ആഭിമുഖ്യത്തിൽ കോച്ചിംഗ്  സെന്റർ  ഫോർ  മൈനോരിറ്റി യൂത്ത്സ്,കാഞ്ഞിരപ്പള്ളിയുടെ  നേതൃത്വത്തിൽ നടത്തപ്പെടുന്ന “പാസ് വേർഡ്  2018-19 ” ദ്വിദിന വ്യക്തിത്വ വികസന  കരിയർ ഗൈഡൻസ്  ക്യാമ്പ് 2018 നവംബർ 09,10 തീയതികളിൽ  ഇടക്കുന്നം  ഗവണ്മെന്റ്  എച്ച്. എസ്. എസ്സിൽ   തുടങ്ങി.

നവംബർ 9-ന്  10. 30 മണിക്ക്  പാറത്തോട്  ഗ്രാമപഞ്ചായത്ത്‌  ഏഴാം വാർഡ്  മെമ്പർ  റസീന കുഞ്ഞു മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കോട്ടയം  ജില്ലാ പഞ്ചായത്ത്‌  മെമ്പർ  കെ. രാജേഷ്  ക്യാമ്പിന്റ  ഉത്ഘാടനം നിർവഹിച്ചു. സി. സി. എം. വൈ പ്രിൻസിപ്പാൾ ഡോ. പി. റ്റി  സൈനുദീൻ,  ഫാക്കൽറ്റി സജീല. എം, ഇക്ബാൽ  സ്കൂളിലെ  അധ്യാപകർ റോയ്,നിയാസ് എന്നിവർ  ആശംസകൾ  നേർന്നു. പി റ്റി എ  പ്രസിഡന്റ്‌  ബഷീർ  നന്ദി  പറഞ്ഞു…

LEAVE A REPLY