സീം ചാപ്റ്റര്‍ (സൊസൈറ്റി ഓഫ് എനര്‍ജി എന്‍ജി നീയേഴ്‌സ് & മാനേജേഴ്‌സ്) കാഞ്ഞിര പ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജില്‍ ആരംഭിച്ചു.ഡീന്‍ അക്കാഡമിക് ഡോ. ജേക്കബ് ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേ ര്‍ന്ന യോഗത്തില്‍ കോളേജ് മാനേജര്‍ ഫാ. ഡോ. മാത്യു പായിക്കാട്ട് ചാപ്റ്റര്‍ ഉദ്ഘാടനം ചെ യ്തു. സീം നാഷണല്‍ ട്രഷററും സസ്റ്റെനര്‍ജി അതുല്‍ മാനേജിംഗ് ഡയറക്ടറുമായ ജയകു മാര്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.

സീം കേരളാ ചാപ്റ്റര്‍ സെക്രട്ടറി ഇ. എ. അലിയാര്‍,ട്രഷറര്‍ പി.കെ. ശിവാനന്ദന്‍, ഇല ക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ.പി.സി.തോമസ് പൈകട,സീം അമ ല്‍ജ്യോതി ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. റിച്ചു സക്കറിയ, സെക്രട്ടറി ഡെനില്‍ റോയ് ജോഷ്വാ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന എനര്‍ജി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മാനേ ജ്‌മെന്റ് എന്ന വിഷയത്തെ അധികരിച്ച് ജയകുമാര്‍ നായര്‍ ക്ലാസ് നയിച്ചു.എനര്‍ജി മാ നേജ്‌മെന്റ് എന്ന ആദര്‍ശം വിദ്യാര്‍ത്ഥികളില്‍ സുദൃഡമാക്കുക എന്നതാണ് സീം ന്റെ മുഖ്യലക്ഷ്യം. ഹോം എനര്‍ജി കണ്‍സര്‍വേഷന്‍, എനര്‍ജി ഇക്കണോമിക്‌സ്,എനര്‍ജി പോളിസി അനാലിസിസ് തുടങ്ങി വിവിധ എന്‍ജിനീയറിംഗ് ശാഖകള്‍ക്ക് ഏറെ പ്രസ ക്തിയുള്ള പരിപാടികളോടെ ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റേര്‍ഡ് സൊ സൈറ്റിയാണ് സീം.

LEAVE A REPLY