കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം പട്ടണത്തിലുണ്ടായ സിപിഎം എസ്ഡിപിഐ സംഘ ര്‍ഷത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷ ത്തിനിടെ സി.ഐ ഷാജു ജോസിനെ ആക്രമിച്ചതിലും ഔദ്യോഗിക കൃത്യ നിര്‍വഹണം ത ടസപ്പെടുത്തിയതിനും എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പട്ടിമറ്റം കാളയങ്കല്‍ വീട്ടില്‍ ഹമീ ദുകുട്ടിയെയും,സി.പി.എം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ എസ്ഡി പിഐ പ്രവര്‍ത്തകരായ പട്ടിമറ്റം കന്നുപറമ്പ് ഷെമീര്‍ അസ്സീസ്,കങ്ങഴ പത്തനാട് സ്വദേ ശി മുഹമ്മദ് ബഷീര്‍,ആനക്കല്ല് വില്ലണി സ്വദേശി ആഷിഖ്,കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി എന്‍.എം ജലാല്‍ എന്നിവരെയാണ് പോലീസ് രണ്ട് കേസുകളുലായി അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് തലക്കും രണ്ടു പേരുടെ കൈക്കും ഒടിവുണ്ട്.ഈ സംഭവത്തില്‍ മങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് ഷാഫി,കാഞ്ഞിരപ്പള്ളി സ്വദേശി നാസര്‍ പട്ടിമറ്റം സ്വദേശി ഖലീല്‍,റസലി തുടങ്ങി കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയു മാണ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.കൂട്ടം കൂടി മാരാകായുധങ്ങളുമാ യി മനപൂര്‍വ്വം അധിക്രമം നടത്തിയതിനും ലഹളക്കായി കോപ്പുകൂട്ടിയതിനും അസഭ്യം പറഞ്ഞതിനും മാരാകായുധങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തിയതിനും ദേഹോപദ്രവം ല്‍െപിച്ചതിനും കൊലപ്പെടുത്താനെന്ന ഉദ്ദേശത്തോടെയുള്ള അക്രമണത്തിനുമാണ് പോ ലസ് കേസെടുത്തിരിക്കുന്നത്.
എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം പേട്ടക്കവലയില്‍ അവസാനിപ്പിച്ച് മടങ്ങവേ എ തിരെ പ്രകടനമായി എത്തിയ സിപിഎം പ്രവര്‍ത്തകരുമായാണ് വാക്കേറ്റവും അടിപി ടിയുമുണ്ടായത്. സി.ഐ. ഉള്‍പ്പടെ ഏഴു പേര്‍ക്കു പരുക്കേറ്റിരുന്നു.മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്കും,മൂന്നു എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്.പരുക്കേ റ്റ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ആല്‍ബിന്‍ ,റിനോഷ്,അഖില്‍,ആസിഫ് എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.സംഘര്‍ഷത്തിനിടെ പിടിച്ചു മാറ്റാന്‍ എത്തിയപ്പോഴാണ് സിഐ ഷാജു ജോസിന്റെ കൈവിരലനും,കഴുത്തിലും നേ രിയ പരുക്കേറ്റത്.സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ഇന്നലെ മുതല്‍ കൂടുതല്‍ പൊലീ സ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

LEAVE A REPLY