കാഞ്ഞിരപ്പള്ളി: നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് നേടിയ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിൽ പുതിയ രണ്ടു തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങാൻ യുജിസി അനുമതി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. ദേശീയ നൈപുണ്യ യോഗ്യതാ പദ്ധതിയിലുൾ പ്പെടുത്തിയാണ് അഗ്രികൾച്ചറൽ ടെക്‌നോളജി, അഗ്രോ ഫുഡ് പ്രോസസിംഗ് എന്നീ വിഷ യങ്ങളിൽ മൂന്ന് വർഷ ബിരുദ കോഴ്സുകൾ തുടങ്ങാൻ അനുമതി ലഭിച്ചിരിക്കുന്നത്.
ഇരു കോഴ്സുകളിലും അന്പത് വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
ഈ അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.